23 November Saturday

ഛണ്ഡീഗഡ് ഗവ. മെഡിക്കൽ കോളേജിൽ 147 സ്റ്റാഫ് നേഴ്സ്

വെബ് ഡെസ്‌ക്‌Updated: Monday Sep 24, 2018

ഛണ്ഡീഗഡ് ഗവ. മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സിന്റെ 147 (ജനറൽ 99, ഒബിസി 41, എസ്സി 07) ഒഴിവുണ്ട്.
കരാർ അടിസ്ഥാനത്തിലാണ് നിയമനം.  യോഗ്യത: ഡിപ്ലോമ ഇൻ ജനറൽ നേഴ്സിങ് ആൻഡ് മിഡ്വൈഫറി/ ബിഎസ്സി നേഴ്സിങ്, നേഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജിയിൽനിന്നുള്ള കംപ്യൂട്ടർ കോഴ്സ്. പ്രായം 18‐37. www.gmch.gov.in www.gmch.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഒക്ടോബർ 25 വൈകിട്ട് അഞ്ച്. ഓൺലൈനായി അപേക്ഷിക്കുന്നത് സംബന്ധിച്ച വിശദവിവരം website ൽ ലഭിക്കും.


പ്രധാന വാർത്തകൾ
 Top