നാവികസേനയുടെ (ലോജിസ്റ്റിക്സ് ആൻഡ് ലോ കാഡർ), ഇൻഫർമേഷൻ ടെക്നോളജി ബ്രാഞ്ചിലും ഷോർട് സർവീസ് കമീഷൻഡ് ഓഫീസർ 37 ഒഴിവുണ്ട്. ലോജിസ്റ്റിക്സ്, ലോ വിഭാഗങ്ങളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഐടി വിഭാഗത്തിൽ പുരുഷന്മാർക്കാണ് അവസരം. അപേക്ഷകർ അവിവാഹിതരാകണം.
2019 ജൂലൈയിൽ ഏഴിമല നാവിക അക്കാഡമിയിൽ പരിശീലനം തുടങ്ങും. ലോജിസ്റ്റിക്സ് 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്/ ഒന്നാം ക്ലാസ്സോടെ എംബിഎ/ ഒന്നാം ക്ലാസ്സോടെ ബിരുദവും പിജി ഡിപ്ലോമ(ഫിനാൻസ്/ലോജിസ്റ്റിക്സ്/സപ്ലൈചെയിൻ മാനേജ്മെന്റ്/മെറ്റീരിയൽ മാനേജ്മെന്റ്)/ഒന്നാം ക്ലാസ്സോടെ എംസിഎ/എംഎസ്സി(ഐടി)/ഒന്നാം ക്ലാസ്സോടെ ബിആർകിടെക്ചർ. 1994 ജൂലൈ രണ്ടിനും 2000 ജനുവരി ഒന്നിനും മധ്യേ(രണ്ടു തിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ഐടി വിഭാഗത്തിൽ യോഗ്യത 60 ശതമാനം മാർക്കോടെ ബിഇ/ബിടെക്(കംപ്യൂടർ സയൻസ്/കംപ്യൂട്ടർ എൻജിനിയറിങ്/ഐടി), എംഎസ്സി(കംപ്യൂട്ടർ/ഐടി), ബിഎസ്സി(ഐടി), കംപ്യൂട്ടർ സയൻസിൽ എംടെക്, ബിസിഎ/എംസിഎ.
പ്രായം 1994 ജൂലൈ രണ്ടിനും 2000 ജനുവരി ഒന്നിനും മധ്യേ(ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. ലോ യോഗ്യത കുറഞ്ഞത് 55 ശതമാനം മാർക്കോടെ ബാർ കൗൺസിൽ അംഗീകരിച്ച നിയമ ബിരുദം. 1961 ലെ അഡ്വക്കേറ്റ്സ് ആക്ട് ആയി എൻറോൾ ചെയ്തവരാകണം. പ്രായം 1992 ജൂലൈ രണ്ടിനും 1997 ജൂലൈ ഒന്നിനും മധ്യേ(രണ്ടുതിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം. 2018 ഒക്ടോബർ അഞ്ചിനകം യോഗ്യത നേടിയവരാകണം അപേക്ഷകർ. ഉയരം കുറഞ്ഞത് 157 സെ.മീ( പുരുഷന്മാർ), 152 സെ.മീ( സ്ത്രീകൾ). തൂക്കം ആനുപാതികം. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഇന്റർവ്യു, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.www.joinindiannavy.gov.in www.joinindiannavy.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷസ്വീകരിക്കുന്ന അവസാനതിയതി ഒക്ടോബർ അഞ്ച്. വിശദവിവരവും website ൽ ലഭിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..