www.esafbank.com/careersതൃശൂരിലെ മണ്ണുത്തി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിസര്‍വ് ബാങ്ക് അംഗീകൃത ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കില്‍ 1660 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സെയില്‍സ് ഓഫീസര്‍, റിലേഷന്‍ഷിപ്പ് ഓഫീസര്‍, ക്രെഡിറ്റ് ഓഫീസര്‍, സെയില്‍സ് ഓഫീസര്‍-ട്രെയിനി തസ്തികകളിലാണ് ഒഴിവ്. ഓണ്‍ലൈനായി അപേക്ഷിക്കണം. രജിസ്ട്രേഷന്‍ ഫീസില്ല. യോഗ്യത, മുന്‍പരിചയം, പെര്‍ഫോമന്‍സ് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ശമ്പളം. ഉദ്യോഗാര്‍ഥികള്‍ ഇന്ത്യയിലെവിടെയും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. അവസാന തിയതി ആഗസ്ത് 11. തസ്തിക, ഒഴിവുകള്‍, യോഗ്യത, പ്രായപരിധി, തെരഞ്ഞെടുപ്പ് രീതി എന്നിവ ചുവടെ.
* സെയില്‍സ് ഓഫീസര്‍- 500.
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദത്തോടെ ബാങ്കിങ്/ധനകാര്യ/എന്‍ബിഎഫ്സി/ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍സ് വിഭാഗത്തില്‍ മൂന്ന് വര്‍ഷമെങ്കിലും മുന്‍പരിചയം. മാര്‍ക്കറ്റിങ്/സെയില്‍സ് അഭിരുചി നിര്‍ബന്ധം.
* റിലേഷന്‍ഷിപ്പ് ഓഫീസര്‍: 500.
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദം അല്ലെങ്കില്‍ ബിരുദാനന്തരബിരുദത്തോടെ ബാങ്കിങ്/ധനകാര്യ/എന്‍ബിഎഫ്സി/ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍സ് വിഭാഗത്തില്‍ രണ്ടുവര്‍ഷമെങ്കിലും മുന്‍പരിചയം.
* ക്രെഡിറ്റ് ഓഫീസര്‍: 60.
യോഗ്യത: അംഗീകൃത സര്‍വകലാശാല ബിരുദവും ക്രെഡിറ്റ് അപ്രൈസല്‍ മേഖലയില്‍ ഒരു വര്‍ഷം മുന്‍പരിചയം.
* സെയില്‍സ് ഓഫീസര്‍-ട്രെയിനി: 600.
യോഗ്യത: ഏതെങ്കിലും വിഷയത്തില്‍ ബിരുദാനന്തര ബിരുദം. മുന്‍പരിചയം ആവശ്യമില്ല. ബിരുദവും ബാങ്കിങ്/ധനകാര്യ/എന്‍ബിഎഫ്സി/ഹോസ്പിറ്റാലിറ്റി മേഖലകളില്‍ സെയില്‍സ് വിഭാഗത്തില്‍ ഒരു വര്‍ഷം മുന്‍പരിചയമുള്ളവര്‍ക്കും അപേക്ഷിക്കാം. മാര്‍ക്കറ്റിങ്/സെയില്‍സ് അഭിരുചി നിര്‍ബന്ധം.
പ്രായം: 2017 ജൂലൈ ഏഴിന് 21-30. ബാങ്കിങ്/ധനകാര്യ മേഖലകളില്‍ അനുയോജ്യമായ അധികപ്രവൃത്തി പരിചയമുള്ളവര്‍ക്ക് ഇളവുണ്ട്. മറ്റു ബാങ്കുകളില്‍ സമാന തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും അപേക്ഷിക്കാം.
തെരഞ്ഞെടുപ്പ്: ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്ന ഉദ്യോഗാര്‍ഥികളെ യോഗ്യതയുടെയും ജോലിപരിചയത്തിന്റെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ലിസ്റ്റ് ചെയ്യും. ഷോര്‍ട്ലിസ്റ്റില്‍നിന്ന് എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്കഷന്‍ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തെരഞ്ഞെടുപ്പ്. ഒരു മണിക്കൂര്‍ എഴുത്തുപരീക്ഷയില്‍ റീസണിങ് ആന്‍ഡ് കംപ്യൂട്ടര്‍ ആപ്റ്റിറ്റ്യൂഡ്, ഡാറ്റാ അനാലിസിസ് ആന്‍ഡ് ഇന്റര്‍പ്രട്ടേഷന്‍, ജനറല്‍/ഇക്കോണമി/ബാങ്കിങ് അവയര്‍നെസ്, ഇംഗ്ളീഷ് ഭാഷാ പ്രാവീണ്യം എന്നീ ചോദ്യങ്ങള്‍ പ്രതീക്ഷിക്കാം. തെരഞ്ഞെടുപ്പ് നടപടി സംബന്ധിച്ച വിവരം ഉദ്യോഗാര്‍ഥികളെ ഇ-മെയിലില്‍ അറിയിക്കും. നിയമനത്തിന് ഒരു വിധത്തിലുള്ള ഫീസും ഈടാക്കില്ല.
അപേക്ഷിക്കേണ്ട വിധം: ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന്റെ ഔദ്യോഗിക വെബ്സൈറ്റിലുള്ള ലിങ്ക് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തിയതി: ആഗസ്ത് 11. കൂടുതല്‍ വിവരങ്ങള്‍ക്ക്: https://www.esafbank.com/careers ഫോണ്‍: 9447123075.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..