28 November Saturday

ദുബായ് ഏസ്റ്റര്‍ ആശുപത്രിയില്‍ നേഴ്സ്

വെബ് ഡെസ്‌ക്‌Updated: Monday Jul 24, 2017

ദുബായ് ഏസ്റ്റര്‍ ഹോസ്പിറ്റലില്‍ ബിഎസ്സി നേഴ്സുമാരുടെ ഒഴിവുണ്ട്. മെറ്റേണിറ്റി, ഓപ്പറേഷന്‍ തിയേറ്റര്‍, എന്‍ഐസിയു, പിഐസിയു, സിസിയു, മെഡിക്കല്‍/സര്‍ജിക്കല്‍ വാര്‍ഡ്, എല്‍ആര്‍ എന്നിവയില്‍ സ്പെഷ്യലൈസേഷന്‍ ചെയ്ത മൂന്നുവര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. നോര്‍ക്ക് റൂട്സ് വഴിയാണ് അപേക്ഷിക്കേണ്ടത്.
യോഗ്യത: ബിഎസ്സി നേഴ്സിങ്. ശമ്പളം: യുഎഇ ദിര്‍ഹം 3000. www.jobsnorka.gov.in എന്ന വെബ്സൈ‌റ്റില്‍ രജിസ്റ്റര്‍ ചെയ്യണം. ഇതിനുശേഷമാണ് അപേക്ഷ അയക്കേണ്ടത്. അപേക്ഷ അയച്ചശേഷം അപേക്ഷകരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കും. ജൂലൈ 29, 30 തിയതികളില്‍ കൊച്ചിയിലും ജൂലൈ 31, ആഗസ്ത് 1 തിയതികളില്‍ കോഴിക്കോട്ടുമാണ് ഇന്റര്‍വ്യൂ. വിശദവിവരങ്ങള്‍ www.norkaroots.net,- www.jobsnorka.gov.in എന്ന വെബ്സൈറ്റുകളില്‍. ടോള്‍ഫ്രീ നമ്പര്‍: 1800-425-3939.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top