എച്ച്‌പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിൽ എൻജിനിയറിങ്, ഫിനാൻസ്, ഹ്യൂമൺ റിസോഴ്‌സ്, ലീഗൽ, ഇൻഫർമേഷൻ സിസ്‌റ്റംസ് മേഖലകളിൽ പ്രൊഫഷണലുകളുടെ ഒഴിവുണ്ട്. അപേക്ഷിക്കാനുള്ള അവസാന ന തിയതി മെയ് 31 വരെ നീട്ടി. എൻജിനിയറിങ് മെക്കാനിക്കൽ 22, ഇലക്ട്രിക്കൽ 17, ഇൻസ്‌ട്രുമെന്റേഷൻ 11, സിവിൽ 10, ഫയർ ആൻഡ് സേഫ്‌റ്റി 6 എന്നിങ്ങനെയും ഫിനാൻസ് 2, ഹ്യുമൺ റിസോഴ്‌സ് 2, ഇൻഫർമേഷൻ സിസ്‌റ്റംസ് 1, ലീഗൽ 1 എന്നിങ്ങനെയുമാണ് ഒഴിവുകൾ. ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. എൻജിനിയറിങ് (ഇ–-വൺ ഗ്രേഡ്) അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ബിരുദ സർടിഫിക്കറ്റ് ഇന്റർവ്യുവിന് ഹാജരാക്കുവാൻ കഴിയാത്തവർ നിഷ്‌കർഷിക്കുന്ന മാർക്കുള്ള സർടിഫിക്കറ്റ് 2020 ജൂലൈ 31നകം ഹാജരാക്കണം. വിശദവിവരത്തിന് www.hrrl.in
ഹരിയാനയിലെ കസൗലി കന്റോൺമെന്റ് ബോർഡിലെ മെഡിക്കൽ ഓഫീസർ, ക്ലർക്, ഫയർമാൻ, ബാരിയർ ഗാർഡ്, എക്‌സ്‌റേ ടെക്‌നീഷ്യൻ, മസ്‌ദൂർ, വാൾവ് മാൻ, സഫായിവാല എന്നീ തസ്‌തികകളിലെ ഒഴിവുകളിലേക്ക് ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ 15ലേക്ക് മാറ്റി. വിശദവിവരത്തിന് https://www.canttboardrecruit.org/
യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ, ചീഫ് റിസ്‌ക് ഓഫീസർ തസ്‌തികകളിൽ ഓരോ ഒഴിവുണ്ട്. കരാർ നിയമനമാണ്. മുംബൈയിലാണ് ഒഴിവ്. അപേക്ഷിക്കാനുള്ള അവസാന തിയതി മെയ് 31 വരെ നീട്ടി. വിശദവിവരത്തിന് https://www.unionbankofindia.co.in/
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..