25 May Monday

ആർഇസി പവർ ഡിസ്‌ട്രിബ്യൂഷൻ കമ്പനിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

ആർഇസി പവർ ഡിസ്‌ട്രിബ്യൂഷൻ കമ്പനിയിൽ ഒമ്പത്‌ ഒഴിവുണ്ട്‌. അസിസ്‌റ്റന്റ്‌ എൻജിനിയർ 8, അസി. ഫിനാൻസ്‌ എക്‌സിക്യൂട്ടീവ്‌  1 എന്നിങ്ങനെയാണ്‌ ഒഴിവ്‌. യോഗ്യത അസിസ്‌റ്റന്റ്‌ എൻജിനിയർ ഇലക്ട്രിക്കൽ എൻജിനിയറിങിൽ ബിഇ/ബിടെക്‌. മൂന്ന്‌ വർഷത്തെ പ്രവൃത്തി പരിചയം. 60 ശതമാനം മാർക്ക്‌ അഭിലഷണീയം.  ഉയർന്ന പ്രായം 35. അസി. ഫിനാൻസ്‌ എക്‌സിക്യൂട്ടീവ് ചാർട്ടേഡ്‌ അക്കൗണ്ടന്റ്‌/കോസ്‌റ്റ്‌ അക്കൗണ്ടന്റ്‌/എംബിഎ(ഫിനാൻസ്‌), മൂന്ന്‌ വർഷത്തെ പ്രവൃത്തി പരിചയം. ഉയർന്ന പ്രായം 35.
   www.recpdcl.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാനതിയതി മെയ്‌ 27. വിശദവിവരം website ൽ.


പ്രധാന വാർത്തകൾ
 Top