06 October Thursday

ഹിന്ദി ട്രാൻസലേറ്റർ, ജൂനിയർ ട്രാൻസലേറ്റർ ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

ജൂനിയർ ഹിന്ദി ട്രാൻസലേറ്റർ (ജെഎച്ച്‌ടി), ജൂനിയർ ട്രാൻസ്‌ലേറ്റർ, സീനിയർ ഹിന്ദി  ട്രാൻസലേറ്റർ  തസ്‌തികകളിലെ ഒഴിവുകളിലേക്ക്‌ സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ അപേക്ഷ ക്ഷണിച്ചു.  കംപ്യൂട്ടറധിഷ്‌ഠിത പരീക്ഷ ഒക്ടോബറിലാണ്‌. യോഗ്യത ഹിന്ദിയിലോ ഇംഗ്ലീഷിലോ ബിരുദാനന്തര ബിരുദം. ബിരുദതലത്തിൽ യഥാക്രമം ഇംഗ്ലീഷും ഹിന്ദിയും പഠിക്കണം.  മറ്റ്‌ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്ക്‌ ഹിന്ദി മാധ്യമമാകണം. ബിരുദതലത്തിൽ  ഇംഗ്ലീഷ്‌  പഠിക്കണം.  ഓരോ തസ്‌തികകളിലും ആവശ്യമായ യോഗ്യതകളും തത്തുല്യയോഗ്യതകളും വിജ്ഞാപനത്തിൽ വിശദമാക്കിയിട്ടുണ്ട്‌. .  പ്രായം 18–-30. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌. www. ssc.nic.in വഴി അപേക്ഷിക്കാനുള്ള  അവസാന തീയതി ആഗസ്‌ത്‌ നാല്‌.   വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top