06 October Thursday

ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 23, 2022

വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവന്റ്സിന്റെ റാങ്ക് ലിസ്റ്റ് പിഎസ്‌സി അംഗീകരിച്ചു. എല്ലാ ജില്ലകളിലെയും റാങ്ക് ലിസ്റ്റുകൾക്ക്‌ കമീഷൻ അംഗീകാരം നൽകി. 2019 ഡിസംബർ 31 ന് 548/2019 നമ്പർ കാറ്റഗറിയായാണ്  വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. റാങ്ക് ലിസ്റ്റുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (ഇന്റർ മിക്സ്ഫാക്ടറി) കാറ്റഗറി നമ്പർ 21/2022 ഫാക്ടറി മാനേജർ അഭിമുഖം നടത്തും. പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 304/2020 യുപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം) പട്ടികവർഗം, പാലക്കാട്, മലപ്പുറം, ഇടുക്കി ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ കാറ്റഗറി നമ്പർ 305/2020 എൽപി സ്കൂൾ ടീച്ചർ (മലയാളം മാധ്യമം)  പട്ടികവർഗം ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും . കേരള സ്റ്റേറ്റ് കോ ഓപറേറ്റീവ് റബർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 604/2021 ഇഡിപി അസിസ്റ്റന്റ്, വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 216/2019എൽഡി  ടൈപ്പിസ്റ്റ് പട്ടികവർഗം, എറണാകുളം, മലപ്പുറം ജില്ലകളിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 257/2020 എൽഡി ടൈപ്പിസ്റ്റ്പട്ടികജാതി/പട്ടികവർഗം , കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 414/2019 മെക്കാനിക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും. കേരള സ്റ്റേറ്റ് കോ–-ഓപ്പറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ കാറ്റഗറി നമ്പർ 349/2021 ഫിനാൻസ് മാനേജർ ഓൺലൈൻ പരീക്ഷ നടത്തും. പരീക്ഷാത്തീയതിയില്‍ മാറ്റം  2022 സെപ്തംബര്‍ മൂന്നിന്‌  നടത്താന്‍ നിശ്ചയിച്ച ഡ്രൈവര്‍ തസ്തികയിലേക്കുള്ള പരീക്ഷ അഞ്ചിലേക്കും 24 ന് നടത്താന്‍ നിശ്ചയിച്ച മെക്കാനിക്കല്‍ ഡ്രാഫ്ട്സ്മാന്‍ തസ്തികയിലേക്കുളള പരീക്ഷ  29 ലേക്കും മാറ്റി. വിശദവിവരങ്ങള്‍ 2022  സെപ്തംബറിലെ കണ്‍ഫര്‍മേഷന്‌ ശേഷമുള്ള പരീക്ഷാ കലണ്ടറില്‍ നല്‍കി.  പ്രമാണപരിശോധന കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ കാറ്റഗറി നമ്പര്‍ 1/2022 അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സംസ്കൃതം (വേദാന്തം)   25, 26, 27 തീയതികളില്‍ രാവിലെ 10.30 ന് ആസ്ഥാന ഓഫീസില്‍  പ്രമാണപരിശോധന നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top