28 February Sunday

കേരള ചിക്കൻ പദ്ധതിയിൽ 113 ഒഴിവ്‌‌

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021

കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്‌സ്‌ പ്രൊഡ്യൂസേഴ്‌സ്‌ കമ്പനിയുടെ കേരള ചിക്കൻ പദ്ധതിയിൽ  ഒഴിവുകളുണ്ട്‌. മാർക്കറ്റിങ്‌ എക്‌സിക്യൂട്ടീവ്‌ 70, ഓരോ ജില്ലയിലും അഞ്ചുവീതം ഒഴിവുണ്ട്‌. യോഗ്യത ബിരുദം. രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയം, എംബിഎ അഭിലഷണീയം. ഉയർന്ന പ്രായം 30.
 ഫാം സൂപ്പർ വൈസർ 14 ഒഴിവുണ്ട്‌. കോട്ടയം 1, എറണാകുളം 1, തൃശൂർ 2, പാലക്കാട്‌ 2, കോഴിക്കോട്‌ 3, കൊല്ലം 5 എന്നിങ്ങനെയാണ്‌  ഒഴിവ്‌. യോഗ്യത പൗൾട്രി പ്രൊഡക്‌ഷൻ ആൻഡ്‌ ബിസിനസ്‌ മാനേജ്‌മെന്റിൽ ബിരുദവും  രണ്ട്‌ വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പൗൾട്രി പ്രൊഡക്‌ഷനിൽ ഡിപ്ലോമയും മൂന്ന്‌ വർഷത്തെ പരിചയവും. കംപ്യൂട്ടർ അറിയണം സ്വന്തമായി വാഹനവും ഡ്രൈവിങ്‌ ലൈസൻസുമുണ്ടാകണം.  ഉയർന്ന പ്രായം 30. ലിഫ്‌റ്റിങ്‌ സൂപ്പർവൈസർ 28 ഒഴിവുണ്ട്‌. ഓരോ ജില്ലയിലും രണ്ട്‌ വീതം ഒഴിവുകളാണുള്ളത്‌. യോഗ്യത പ്ലസ്‌ടു, ഉയർന്ന പ്രായം 35. പ്രൊഡക്‌ഷൻ മാനേജർ 1 ഒഴിവുണ്ട്‌. യോഗ്യത ബിവിഎസ്‌സി, മൂന്ന്‌ വർഷത്തെ പ്രവൃത്തി പരിചയം, പൗൾട്രി മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക്‌ മുൻഗണന. ഉയർന്ന പ്രായം 35. എഴുത്ത്‌പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പ്‌. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ജനുവരി 27. വിശദവിവരത്തിന്‌ www.keralachicken.org

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top