28 January Saturday

7 തസ്‌തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022

ഏഴ്‌ തസ്‌തികയിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. തസ്‌തികകൾ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ സെക്ഷൻ ഹെഡ് (കൊമേഴ്സ്യൽ പ്രാക്ടീസ്) (കാറ്റഗറി നമ്പർ 189/2019). കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ പെയിന്റർ–- ഒന്നാം എൻസിഎ–- ഒബിസി (കാറ്റഗറി നമ്പർ 422/2021). കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് –- രണ്ടാം എൻസിഎ –- എൽസി/എഐ(കാറ്റഗറി നമ്പർ 511/2020). വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 254/2021).

വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2–- നേരിട്ടും തസ്തികമാറ്റം മുഖേനയും (കാറ്റഗറി നമ്പർ 277/2018, 278/2018). കൊല്ലം, പാലക്കാട്, വയനാട് ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ യുപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) (കാറ്റഗറി നമ്പർ 518/2019). പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹെഡ്മാസ്റ്റർ(ഹൈസ്കൂൾ)/അസിസ്റ്റന്റ് എജുക്കേഷണൽ ഓഫീസർ (പട്ടികവർഗം) (കാറ്റഗറി നമ്പർ 268/2021).  സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ റേഡിയോഗ്രാഫർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 347/2021). തിരുവനന്തപുരം ജില്ലയിൽ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ട്രേഡ്സ്മാൻ (പ്ലംബർ) (കാറ്റഗറി നമ്പർ 752/2021).

പാലക്കാട് ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 259/2021). അഭിമുഖം  ആലപ്പുഴ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽപിഎസ് ഒന്നാം എൻസിഎ എസ്ഐയുസി നാടാർ (കാറ്റഗറി നമ്പർ 689/2021). ഹോമിയോപ്പതി വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ഹോമിയോ)–- നാലാം എൻസിഎ  പട്ടികവർഗം (കാറ്റഗറി നമ്പർ 683/2021). പാലക്കാട് ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (തമിഴ് മീഡിയം) –- ഒന്നാം എൻസിഎ –- ഈഴവ/തിയ്യ/ബില്ലവ, വിശ്വകർമ (കാറ്റഗറി നമ്പർ 330/2021, 331/2021). തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) –- തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 660/2021). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം) (കാറ്റഗറി നമ്പർ 168/2022). മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ മോർച്ചറി ടെക്നീഷ്യൻ ഗ്രേഡ് 2 (പട്ടികവർഗം) (കാറ്റഗറി നമ്പർ 167/2022). 

അർഹതാപട്ടിക 
പ്രസിദ്ധീകരിക്കും

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 747/2021). കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 510/2021). സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിവിടങ്ങളിൽ ടൈപ്പിസ്റ്റ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 608/2021). സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/കോർപ്പറേഷനുകൾ/ബോർഡുകൾ എന്നിവിടങ്ങളിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (കാറ്റഗറി നമ്പർ 609/2021).

കേരള അഗ്രോ മെഷീനറി കോർപ്പറേഷൻ ലിമിറ്റഡിൽ സെക്യൂരിറ്റി അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 470/2021). വിവിധ വകുപ്പുകളിൽ എൽഡി ടൈപ്പിസ്റ്റ് (പട്ടികജാതി/പട്ടികവർഗം) (കാറ്റഗറി നമ്പർ 569/2021)  ഓൺലൈൻ 
പരീക്ഷ നടത്തും ഭാരതീയ ചികിത്സാ വകുപ്പിൽ മെഡിക്കൽ ഓഫീസർ (നാച്ചുർ ക്യുവർ) (കാറ്റഗറി നമ്പർ 182/2022).  വിവരണാത്മക 
പരീക്ഷ നടത്തും കോളേജ് വിദ്യാഭ
്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (സംസ്കൃതം –- ന്യായ) (കാറ്റഗറി നമ്പർ 02/2022).

 

ബിരുദതല മുഖ്യപരീക്ഷ

കേരള പബ്ലിക് സർവീസ് കമീഷനിൽ സെക്ഷൻ ഓഫീസർ (കാറ്റഗറി നമ്പർ 110/2020), കേരള ട്രഷറി സർവീസസിൽ സീനിയർ സൂപ്രണ്ട്/അസിസ്റ്റന്റ് ട്രഷറി ഓഫീസർ/സബ് ട്രഷറി ഓഫീസർ (കാറ്റഗറി നമ്പർ 105/2019)  തസ്തികകളിലേക്കുളള ബിരുദതല മുഖ്യപരീക്ഷ (ഒഎംആർ)  നവംബർ 23 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും. സബ് ജയിലിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 1/ സൂപ്രണ്ട്, ഓപ്പൺ പ്രിസണിൽ സൂപ്പർവൈസർ, ബോസ്റ്റൽ സ്കൂളിൽ സൂപ്പർവൈസർ, സിക്കയിൽ ആർമറർ തുടങ്ങിയ തസ്തികകളിലേക്കുള്ള ബിരുദതല മുഖ്യപരീക്ഷ (ഒഎംആർ) 2022 നവംബർ 24 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും. 

കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ്/കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ ജൂനിയർ റിസപ്ഷനിസ്റ്റ്/റിസപ്ഷനിസ്റ്റ് കം ടെലഫോൺ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 147/2020, 492/2020) തസ്തികകളിലേക്കുളള ബിരുദതല മുഖ്യപരീക്ഷ (ഒഎംആർ) 2022 നവംബർ 30 ന് രാവിലെ 7.15 മുതൽ 9.15 വരെ നടത്തും.  

കായികക്ഷമതാ പരീക്ഷ


പൊലീസ് കോൺസ്റ്റബിൾ തിരുവനന്തപുരം ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (പട്ടികജാതി/പട്ടികവർഗം, പട്ടികവർഗം) (കാറ്റഗറി നമ്പർ 340/2020, 251/2020) തസ്തികയിലേക്ക്  നവംബർ 23, 24, 25, 28, 29 തീയതികളിൽ പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.  ഒഎംആർ പരീക്ഷ പട്ടികവർഗ വികസന വകുപ്പിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 60/2020) തസ്തികയിലേക്ക് നവംബർ 25 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.

എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 497/2019, 498/2019) തസ്തികയിലേക്ക്  29 ന് രാവിലെ 7.15 മുതൽ 9.15 വരെ ഒഎംആർ പരീക്ഷ നടത്തും.  അർഹതാ നിർണയ പരീക്ഷ ലീഗൽ മെട്രോളജി വകുപ്പിൽ ഇൻസ്പെക്ടിങ്‌ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 50/2019), കേരള പബ്ലിക് സർവീസ് കമീഷൻ/കേരള അഡ്വക്കേറ്റ് ജനറൽ ഓഫീസ്/കേരള ഗവൺമെന്റ് സെക്രട്ടറിയറ്റ്/കേരളത്തിലെ അംഗീകൃത  സർവകലാശാലകളിൽ സെക്ഷൻ ഓഫീസർ (കാറ്റഗറി നമ്പർ 211/2021), ജയിൽ വകുപ്പിൽ അസിസ്റ്റന്റ് ജയിലർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 374/2020), കേരള കാർഷിക സർവകലാശാലയിൽ അസിസ്റ്റന്റ് (കാറ്റഗറി നമ്പർ 111/2021), കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിൽ എൽഡി ക്ലർക്ക് (കാറ്റഗറി നമ്പർ 375/2020), വിവിധ വകുപ്പുകളിൽ എൽഡി ക്ലർക്ക് (കാറ്റഗറി നമ്പർ 49/2019) തസ്തികകളിലേക്ക്  നവംബർ 28 ന് അർഹതാ നിർണയ പരീക്ഷ (ഓൺലൈൻ) നടത്തും. സമയപട്ടിക, സിലബസ് എന്നിവ വെബ്സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top