26 May Sunday

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഹെഡ് കോൺസ്റ്റബിൾ

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ ഗ്രൂപ്പ് സി തസ്തികയിൽ ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപറേറ്റർ) 300, ഹെഡ് കോൺസ്റ്റബിൾ(റേഡിയോ മെക്കാനിക്)  772 ഒഴിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. താൽക്കാലികമായാണ് ആദ്യം നിയമനം നൽകുക.  പിന്നീട് സ്ഥിരപ്പെടുത്തും. http://recruitment.bsf.gov.in വഴി ഒാൺലൈനായി മെയ് 14 മുതൽ അപേക്ഷിക്കാം. അവസാന തിയതി ജൂൺ 12. യോഗ്യത ഹെഡ് കോൺസ്റ്റബിൾ (റേഡിയോ ഓപറേറ്റർ) മെട്രിക്കുലേഷനും റേഡിയോ ആൻഡ് ടെലിവിഷൻ, ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി., ഡാറ്റ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വേർ, ജനറൽ ഇലക്ട്രോണിക്സ്, ഡാറ്റ എൻട്രി ഓപറേറ്റർ എന്നിവയിലേതെങ്കിലും വിഷയത്തിൽ ദ്വിവത്സര ഐടിഐ അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു ജയിക്കണം. ഹെഡ് കോൺസ്റ്റബിൾ (റേഡിയോ മെക്കാനിക്) മെട്രിക്കുലേഷനും റേഡിയോ ആൻഡ് ടെലിവിഷൻ, ജനറൽ ഇലക്ട്രോണിക്സ്, കംപ്യൂട്ടർ ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി., ഡാറ്റ പ്രിപ്പറേഷൻ ആൻഡ് കംപ്യൂട്ടർ സോഫ്റ്റ്വേർ, ഇലക്ട്രീഷ്യൻ, ഫിറ്റർ, ഇൻഫോടെക്നോളജി ആൻഡ് ഇലക്ട്രോണിക്സ് മെയിന്റനനസ്, കമ്യൂണിക്കേഷൻ എക്യുപ്മെന്റ് മെയിന്റനൻസ്, കംപ്യൂട്ടർ ഹാർഡ്വേർ, നെറ്റ് വർക് ടെക്നീഷ്യൻ, മെക്കട്രോണിക്സ്, ഡാറ്റ എൻട്രി ഓപറേറ്റർ എന്നിവയിലേതെങ്കിലും വിഷയത്തിൽ ദ്വിവത്സര ഐടിഐ അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് പഠിച്ച് 60 ശതമാനം മാർക്കോടെ പ്ലസ്ടു ജയിക്കണം. ഉയരം പുരുഷൻ 168 സെ.മീ, നെഞ്ചളവ് 80 സെ.മീ. സ്ത്രീ 157 സെ.മീ. പ്രായം 18‐25. 2019 ജൂൺ 12 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും.പ്രായത്തിനും ഉയരത്തിനും അനുസരിച്ച് തൂക്കമുണ്ടാകണം. മൂന്ന് ഘട്ടങ്ങളിലൂടെയാണ് തെരഞ്ഞെടുപ്പ്. ഒന്നാമതായി ഒഎംആർ ബേസ്ഡ് സ്ക്രീനിങ് ടെസ്റ്റ്, രണ്ടാമതായി പിഎസ്ടി, പിഇടി ഡോക്യുമെന്റേഷൻ, വിവരണാത്മക പരീക്ഷ, മൂന്നാമതായി വൈദ്യപരിശോധന എന്നിവയുമുണ്ടാകും. വിശദവിവരത്തിന് www.bsf.nic.in

 


പ്രധാന വാർത്തകൾ
 Top