20 September Friday

പഞ്ചാബ് നാഷണൽ ബാങ്കിൽ സ്‌പോർട്‌സ് ക്വോട്ട

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

പഞ്ചാബ് നാഷണൽ ബാങ്കിൽ ക്ലറിക്കൽ കാഡറിൽ മെയിൽ ഹോക്കി പ്ലെയറുടെ (Male Hockey Player) ഒമ്പത് ഒഴിവുണ്ട്. പ്രായം: 18   26. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ജയിക്കണം. സ്‌പോർട്‌സിൽ ഹോക്കിയിൽ സംസ്ഥാന, ദേശീയ, സംസ്ഥാന മത്സരത്തിൽ ജില്ല, അന്തർസർവകലാശാല മത്സരത്തിൽ സർവകലാശാല അല്ലെങ്കിൽ കംപയിൻഡ് യൂനിവേഴ്‌സിറ്റി ടീമിൽ അംഗമായിരിക്കണം. സ്‌പോർട്‌സ് പ്രാവീണ്യം/ഫീൽഡ് ട്രയൽ, ഇന്റർവ്യു എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.pnbindia.in  എന്ന website ൽനിന്ന് അപേക്ഷാഫോറം ഡൗൺലോഡ്‌ചെയ്യണം. അപേക്ഷാ ഫീസ് 300 രൂപയാണ്. പൂരിപ്പിച്ച അപേക്ഷാഫോറം ഫീസടച്ചതിന്റെ ക്യാഷ് വൗച്ചറും സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളും സഹിതം The Chief Manager (Recruitment Section) Human Resource Management Division Punjab National Bank H O: 1st Floor, Plot No. 4, West Wing, Sector-10, Dwarka, New Delhi- 110075  എന്ന വിലാസത്തിൽ സ്പീഡ് പോസ്‌റ്റോ രജിസ്‌ട്രേഡോ ആയി ഫെബ്രുവരി മൂന്നിനകം ലഭിക്കണം. വിശദവിവരം  website ൽ.

പ്രധാന വാർത്തകൾ
 Top