28 May Saturday

കേന്ദ്രനികുതി വകുപ്പിൽ സ്‌പോർട്‌സ് ക്വോട്ട

വെബ് ഡെസ്‌ക്‌Updated: Monday Jan 22, 2018

കേന്ദ്രനികുതി വകുപ്പിലെ ടാക്‌സ് അസിസ്‌സ്റ്റന്റ്, സ്‌റ്റെനോഗ്രാഫർ, ഹവിൽദാർ തസ്തികകളിലേക്ക് സ്‌പോർട്‌സ് ക്വോട്ടയിൽ അപേക്ഷ ക്ഷണിച്ചു. കായിക താരങ്ങൾക്ക് അപേക്ഷിക്കാം. ഇന്റർ യൂണിവേഴ്‌സിറ്റി/ ദേശീയ/ അന്താരാഷ്ട്ര മത്സരങ്ങളിൽ യൂനിവേഴ്‌സിറ്റി/ സംസ്ഥാനം/ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുള്ളവർക്കാണ് അവസരം. കാറ്റഗറി ഒന്നിൽ ബിരുദവും രണ്ടിൽ പ്ലസ്ടുവും മൂന്നിൽ പത്താം ക്ലാസുമാണ് യോഗ്യത. പ്രായം: 1825. നിയമാനുസൃത ഇളവ് ലഭിക്കും. www.cexhyd2.gov.inwww.cexhyd2.gov.in ൽ അപേക്ഷാ ഫോറത്തിന്റെ മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം  Additional Commissiner(P&V), O/o The Principal Commissioner Of Central Tax Hyderabad, GST Bhavan, L B Stadium Road, Basheerbagh, Hyderabad-500004 എന്ന വിലാസത്തിൽ ജനുവരി 25 നകം അയക്കണം. കവറിനുപുറത്ത് Application of meritorious sports person എന്ന് രേഖപ്പെടുത്തണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top