02 July Thursday

ന്യൂക്ലിയർ പവർ കോർപറേഷനിൽ 137 ഒഴിവ്‌

വെബ് ഡെസ്‌ക്‌Updated: Saturday Dec 21, 2019

കർണാടകയിലെ ന്യൂക്ലിയർ പവർ കോർപറേഷൻ ഓഫ് ഇന്ത്യയിൽ വിവിധ വിഭാഗങ്ങളിൽ ടെക്നീഷ്യൻ സ്റ്റെപൻഡറി ട്രെയിനി, സയന്റിഫിക് അസി. ഡ്രൈവർ ഗ്രേഡ് ഒന്ന് തസ്തികകളിലായി 137 ഒഴിവുണ്ട്.

സർവേയർ, ഇലക്ട്രീഷ്യൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്/ഇലക്ട്രോണിക്സ്, ഫിറ്റർ, കംപ്യൂട്ടർ, ഓപറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസി., ഓപറേറ്റർ, സിവിൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഹെൽത്ത് ഫിസിക്സ് എന്നീ വിഭാഗങ്ങളിലാണ് ടെക്നീഷ്യൻ ഒഴിവ്.  

http://www.npcilcareers.co.in വഴി ലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജനുവരി ആറ്. 


പ്രധാന വാർത്തകൾ
 Top