07 February Tuesday

ബംഗളൂരു മെട്രോയില്‍ സെക്ഷന്‍ എന്‍ജിനിയര്‍

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷനില്‍ സെക്ഷന്‍ എന്‍ജിനിയര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷിക്കേണ്ട അവസാന തിയതി ആഗസ്ത് 26.  കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. റോളിങ്സ്റ്റോക്, ട്രാക്ഷന്‍, എഎഫ്സി, ടെലികോം, സിഗ്നലിങ്, സിവില്‍, ആര്‍എസ്എസ്, സിസ്റ്റം ഡിസൈന്‍, ഇഎം ലിഫ്റ്റിങ് ആന്‍ഡ് എസ്കലേറ്റര്‍, ടിവിഎസ് ആന്‍ഡ് ഇസിഎസ്, ഡിപ്പോ വിഭാഗങ്ങളിലായി 20 ഒഴിവാണുള്ളത്.
യോഗ്യത: മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ പവര്‍ സിസ്റ്റംസ് എന്നിവയിലോ സമാനമായ എന്‍ജിനിയറിങ് ബ്രാഞ്ചുകളിലോ ബിരുദമോ ഡിപ്ളോമയോ. ബിരുദധാരികള്‍ക്ക് മൂന്നുവര്‍ഷത്തെയും ഡിപ്ളോമക്കാര്‍ക്ക് ആറുവര്‍ഷത്തെയും പ്രവൃത്തി പരിചയം നിര്‍ബന്ധം. മൊത്ത ശമ്പളം 35,910. മൂന്നുവര്‍ഷത്തേക്കാണ് നിയമനം.
ഓണ്‍ലൈനില്‍ ആഗസ്ത് 26ന് മുമ്പ് അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട രേഖകള്‍ സഹിതം ജനറല്‍ മാനേജര്‍ (HR) ബംഗളൂരു മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ്, 111Floor, BMTC  കോംപ്ളക്സ് കെഎച്ച് റോഡ്, ശാന്തി നഗര്‍, ബംഗളൂരു- 560027 എന്ന വിലാസത്തില്‍ അയക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top