18 July Thursday

ലാസ്റ്റ് ഗ്രേഡ് ചോദ്യങ്ങളിലൂടെ രസതന്ത്രം

ദിപിന്‍, കൂത്തുപറമ്പ്്Updated: Monday Aug 21, 2017

1.സിമന്റ് നിര്‍മാണ വേളയില്‍ സെറ്റിങ് സമയം നിയന്ത്രിക്കാന്‍ ചേര്‍ക്കുന്ന പദാര്‍ത്ഥം ഏത്?
2.അക്വാറിജിയ (രാജദ്രാവകം)യിലെ ഘടകങ്ങളാണ് ഹൈഡ്രോക്ളോറിക് ആസിഡും ബബബബബബബബബബബ ഉം.
3.നീര്‍വീര്യ വസ്തുവിന്റെ PH മൂല്യം?
4.വാഹനങ്ങളുടെ പുകയില്‍ അടങ്ങിയിരിക്കുന്ന വിഷവാതകം?
5.നൈട്രജന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്ന വളം ഏത്?
6.കാര്‍ബണും ഇരുമ്പും ചേര്‍ന്നുണ്ടാകുന്ന വസ്തു ഏത്?
7.ദ്രാവകാവസ്ഥയില്‍ സ്ഥിതി ചെയ്യുന്ന ഒരു ലോഹം?
8.അപ്പക്കാരത്തിന്റെ രാസനാമം?
9.പീരിയോഡിക് ടേബിളിന്റെ 101 -ാമത്തെ മൂലകത്തിന്റെ പേര് എന്താണ്?
10.പദാര്‍ത്ഥത്തിന്റെ ഏറ്റവും ചെറിയ കണമാണ് ആറ്റം. ഇത് കണ്ടുപിടിച്ച ശാസ്ത്രജ്ഞനാര്?
11.ഭൂമിയില്‍ ലഭിക്കുന്ന ഫോസില്‍ ഇന്ധനങ്ങളില്‍ ഏറ്റവും കൂടുതലുള്ളത് ഏതാണ്?
12.പ്ളാസ്റ്റിക് കത്തിക്കുമ്പോള്‍ പുറത്തു വരുന്ന ക്യാന്‍സര്‍ രോഗത്തിന് കാരണമായ വാതകം?
13.സോഡാ ജലത്തില്‍ കലര്‍ന്നിട്ടുള്ള വാതകം?
14.ആസിഡില്‍ ലിറ്റ്മസിന്റെ നിറമെന്ത്?
15.കാര്‍ബണിന്റെ ഏത് ഐസോടോപ്പാണ് ഫോസിലുകളുടെ കാലപ്പഴക്കം നിര്‍ണയിക്കാനുപയോഗിക്കുന്നത്?
16.ഓസോണ്‍ പാളിക്ക് വിള്ളലുണ്ടാക്കുന്നത് ബബബബബബബബബബബ ആണ്.
17.ഏറ്റവും നേര്‍ത്ത കമ്പികളാക്കാന്‍ പറ്റിയ ലോഹം ഏത്?
18.ടാല്‍കം പൌഡറില്‍ അടങ്ങിയ രാസവസ്തു?
19.ചുണ്ണാമ്പുകല്ല്, മാര്‍ബിള്‍, കക്ക ഇവയിലെ പൊതുഘടകം ഏത്?
20.ഏറ്റവും ഭാരം കുറഞ്ഞ ലോഹം?
21.മൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടികയുടെ ഉപജ്ഞാതാവ്?
22.ഒരു ആറ്റത്തിലെ നെഗറ്റീവ് ചാര്‍ജ്ജുള്ള കണം?
23.മനുഷ്യന്‍ ആദ്യമായി ഉപയോഗിച്ച ലോഹം?
24.റബര്‍കറ കട്ടിയാകാന്‍ ഉപയോഗിക്കുന്ന ആസിഡ്?
25.ജലത്തേക്കാള്‍ സാന്ദ്രത കുറഞ്ഞ ലോഹം?


ഉത്തരങ്ങള്‍

1.    ജിപ്സം
2.    HNO3   
3.    7
4.    കാര്‍ബണ്‍ മോണോക്സൈഡ്
5.    യൂറിയ
6.    ഉരുക്ക്
7.    മെര്‍ക്കുറി
8.    NaHCO3  
9.    മെന്‍ഡലേവിയം
10.    ജോണ്‍ഡാള്‍ട്ടന്‍
11.    കല്‍ക്കരി
12.    ഡയോക്സിന്‍
13.    കാര്‍ബണ്‍ഡൈ ഓക്സൈഡ്
14.    ചുവപ്പ്
15.    കാര്‍ബണ്‍ 14
16.    ക്ളോറോഫ്ളൂറോ കാര്‍ബണ്‍
17.    സ്വര്‍ണം
18.    മഗ്നീഷ്യം സിലിക്കേറ്റ്
19.    കാല്‍സ്യം കാര്‍ബണേറ്റ്
20.    ലിഥിയം
21.    മെന്‍ഡലിയേവ്
22.    ഇലക്ട്രോണ്‍
23.    ചെമ്പ്
24.    ഫോര്‍മിക് ആസിഡ്
25.    സോഡിയം, പൊട്ടാസ്യം, ലിഥിയം

പ്രധാന വാർത്തകൾ
 Top