20 February Wednesday

മിലിട്ടറി ആശുപത്രിയില്‍ പത്താംക്ളാസുകാര്‍ക്ക് അവസരം

വെബ് ഡെസ്‌ക്‌Updated: Monday Aug 21, 2017

തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ആശുപത്രിയില്‍ താഴെ പറയുന്ന തസ്തികകളില്‍ നിയമനത്തിന് പുരുഷ ഉദ്യോഗാര്‍ഥികളില്‍നിന്ന് അപേക്ഷ ക്ഷണിച്ചു.
1. മെസഞ്ചര്‍ (ജനറല്‍-1). 2. ബൂട്ട് റിപ്പയറര്‍ (ജനറല്‍-1) 3. ചൌക്കിദാര്‍(ജനറല്‍-2, എസ്സി-1, ഒബിസി-1). 4. ട്രേഡ്സ്മാന്‍ മേറ്റ്(ജനറല്‍-2). 5. കാര്‍പെന്റര്‍(ജനറല്‍-1). 6. ടിന്‍സ്മിത്ത് (ജനറല്‍-1). 7. വാഷര്‍മാന്‍(എസ്സി-1, ഒബിസി-2). 8. സഫായിവാല(ഒബിസി-1, ഭിന്നശേഷി-1).
ശമ്പള സ്കെയില്‍ 5200-20200+ ഗ്രേഡ് പേ 1800. യോഗ്യത മെട്രിക്കുലേഷന്‍. അതത് വിഭാഗങ്ങളില്‍ പ്രവൃത്തിപരിചയം. പ്രായം 18-25. പട്ടിക വിഭാഗത്തിന് 5, ഒബിസി 3, ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷം ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ്. സര്‍ട്ടിഫിക്കറ്റുകളുടെയും അര്‍ഹത തെളിയിക്കുന്ന രേഖകളുടെയും സാക്ഷ്യപ്പെടുത്തിയ കോപ്പികള്‍, ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം.
പൊതുവിജ്ഞാനം, റീസണിങ്, ന്യൂമറിക്കല്‍ ആപ്റ്റിറ്റ്യൂഡ്, ജനറല്‍ ഇംഗ്ളീഷ് എന്നിവ ഉള്‍പ്പെടുന്ന എഴുത്തുപരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. അപേക്ഷ സെപ്തംബര്‍ 11നു മുമ്പ് കമാന്‍ഡിങ് ഓഫീസര്‍, മിലിട്ടറി ആശുപത്രി, പാങ്ങോട്, തിരുമല-പിഒ, തിരുവനന്തപുരം-695006 എന്ന വിലാസത്തില്‍ ലഭിക്കണം. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്നവര്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃക കൂടെ.

പ്രധാന വാർത്തകൾ
 Top