ഇന്ത്യന്‍ മിലിറ്ററി അക്കാദമി, നേവല്‍ അക്കാദമി, എയര്‍ഫോഴ്സ് അക്കാദമി എന്നിവിടങ്ങളിലും ചെന്നൈയിലെ ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമിയിലുമായി ഓഫീസര്‍ റാങ്കില്‍ 409 ഒഴിവുകളിലേക്കുള്ള കമ്പൈന്‍ഡ് ഡിഫന്‍സ് സര്‍വീസ് പരീക്ഷയ്ക്ക് യുപിഎസ്സി അപേക്ഷ ക്ഷണിച്ചു. 2016 ഒക്ടോബര്‍ 23നാണ് പരീക്ഷ.
ഇന്ത്യന്‍ മിലിറ്ററി അക്കാദമി: അംഗീകൃത സര്‍വകലാശാല ബിരുദം, അവിവാഹിതരായ പുരുഷന്മാരാകണം. 1993 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം.
നേവല്‍ അക്കാദമി: എന്‍ജിനിയറിങ് ബിരുദം. അവിവാഹിതരായ പുരുഷന്മാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. 1993 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം.
എയര്‍ഫോഴ്സ് അക്കാദമി: എന്‍ജിനിയറിങ് ബിരുദമോ പ്ളസ്ടു തലത്തില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ പഠിച്ച് ബിരുദമോ. അവിവാഹിതരായ പുരുഷന്മാരാകണം. 2016 ജനുവരി ഒന്നിന് 20–24 വയസ്സ്. 1993 ജൂലൈ രണ്ടിനും 1997 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍. ഡിജിസിഎയുടെ കൊമേഴ്സ്യല്‍ പൈലറ്റ് ലൈസന്‍സുള്ളവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ രണ്ടുവര്‍ഷം ഇളവ് അനുവദിക്കും. 25 വയസ്സില്‍ താഴെയുള്ള അപേക്ഷകര്‍ അവിവാഹിതരാകണം.
ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമി (എസ്എസ്സി കോഴ്സ് ഫോര്‍ മെന്‍): അംഗീകൃത സര്‍വകലാശാലാ ബിരുദം. അവിവാഹിതരോ വിവാഹിതരോ ആയ പുരുഷന്മാര്‍ക്ക് അപേക്ഷിക്കാം. 1992 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍.
ഓഫീസേഴ്സ് ട്രെയ്നിങ് അക്കാദമി (എസ്എസ്സി നോണ്‍ടെക്നിക്കല്‍– വിമണ്‍): അംഗീകൃത സര്‍വകലാശാലാ ബിരുദം. അവിവാഹിതരായ വനിതകളോ പുനര്‍വിവാഹംചെയ്യാത്ത കേസുകള്‍ നിലവിലില്ലാത്ത വിധവകളോ ആയവര്‍ക്ക് അപേക്ഷിക്കാം. ഇവര്‍ 1992 ജൂലൈ രണ്ടിനും 1998 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവരാകണം.
എല്ലാ കോഴ്സിലേക്കും പ്രവേശനത്തിന് ഡിഫന്‍സ് സര്‍വീസ് പരീക്ഷയുടെ വിശദമായ വിജ്ഞാപനത്തില്‍ പറയുന്ന നിശ്ചിത ശാരീരികയോഗ്യതകളും വേണം. അവസാനവര്‍ഷ ബിരുദപരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
www.upsconline.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായിആഗസ്ത് 12നുമുമ്പ് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാഫീസ് 200 രൂപ. എസ്സി/എസ്ടി/വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. www.upsc.gov.in വെബ്സൈറ്റിലും വിജ്ഞാപനമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..