17 January Monday

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ അപേക്ഷ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. താൽക്കാലികാടിസ്ഥാനത്തിൽ ഒരുവർഷത്തേക്കാണ് നിയമനം. പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് 01 ഒഴിവ്. യോഗ്യത കംപ്യൂട്ടർ സയൻസിൽ ബിഇ/ ബിടെക്. പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് 01. യോഗ്യത: എംഎ ഇംഗ്ലീഷ്/ ജേർണലിസം/ മാസ്കമ്യൂണിക്കേഷൻ. പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് 01. യോഗ്യത എംഎസ്സി കംപ്യൂട്ടർ സയൻസ്/എംസിഎ/എംബിഎ ഇൻഫർമേഷൻ ടെക്നോളജി. പ്രോജക്ട് മാനേജർ 01 ഒഴിവ്. യോഗ്യത എംടെക്/എംഇ/എംഡിഇഎസ് അല്ലെങ്കിൽ തത്തുല്യം. പ്രോജക്ട് സോഫ്റ്റ്വേർ എൻജിനിയർ 02. യോഗ്യത എംടെക്/എംഇ അല്ലെങ്കിൽ ബിടെക്/ ബിഇ/എംഎസ്സി/എംസിഎ ഇൻ ഐടി/സിഎസ്. പ്രോജക്ട് അസി. 01, യോഗ്യത ബിഎ/ബിഎസ്സി/ബികോം/ബിബിഎ അല്ലെങ്കിൽ തത്തുല്യം. പ്രോജക്ട് ടെക്നിക്കൽ അസി. ആനിമേഷൻ 02, യോഗ്യത എംഎ/എംഎസ്സി/എംസിഎ/എംബിഎ അല്ലെങ്കിൽ തത്തുല്യം.പ്രോജക്ട് ടെക്നിക്കൽ അസി. വിഷ്വൽ ഡിസൈൻ 02, യോഗ്യത  ഡിസൈൻ/വിഷ്വൽ ആർടിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഇതേവിഷയത്തിൽ ബിരുദാനന്തര ബിരുദം. പ്രോജക്ട് ടെക്നിക്കൽ അസി. വെബ്ഡിസൈൻ 03 ഒഴിവ്. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദവും തൊഴിൽ പരിചയവും/ ബിരുദാനാന്തരബിരുദം. പ്രോജക്ട് ടെക്നിക്കൽ അസി. 01 ഒഴിവ്. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദവും രണ്ട് വർഷത്തെ തൊഴിൽ പരിചയവും/ കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദാനന്തരബിരുദം. പ്രോജക്ട് ടെക്നിക്കൽ അസി.കണ്ടന്റ് 03 ഒഴിവ്. യോഗ്യത ബിഇ/ബിടെക്/എംഎ/എംഎസ്സി/എംസിഎ/എംബിഎ അല്ലെങ്കിൽ തത്തുല്യം. പ്രോജക്ട് ടെക്നിക്കൽ അസി. 05 ഒഴിവ്. ഡിസൈൻ/എൻജിനിയറിങ്/ആർകിടെക്ചർ വിഷയങ്ങളിൽ എൻജിനിയറിങ് ഇതര ബിരുദം. പ്രോജക്ട് അസി. 16 ഒഴിവ്. യോഗ്യത ഹിസ്റ്ററി/ ആർട് ഹിസ്റ്ററി/ കൾച്ചറൽ സ്റ്റഡീസ് എന്നിവയിൽ ബിരുദാനന്തരബിരുദം. എംഎഫിൽ അഭിലഷണീയം. പ്രോജക്ട് ടെക്നിക്കൽ അസി. 03 ഒഴിവ് യോഗ്യത കംപ്യൂട്ടർ സയൻസിൽ ബിഇ/ബിടെക്, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കിൽ തത്തുല്യം. പ്രോജക്ട് മാനേജർ 01 ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി. https://www.ircc.iitb.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 13. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top