22 October Thursday

സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ എസ്ടിഎ, ജെടിഎ

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

സൗത്ത് വെസ്റ്റേൺ റെയിൽവേ സീനിയർ ടെക്നിക്കൽ അസോസിയറ്റ്, ജുനിയർ ടെക്നിക്കൽ അസോസിയറ്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്ടിഎ 28, ജെടിഎ 46 ഒഴിവുണ്ട്.  എസ്ടിഎ യോഗ്യത  60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിങിൽ ബിരുദം, ജെടിഎ യോഗ്യത 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിങിൽ ഡിപ്ലോമ. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ എസ്ടിഎ 05, ജെടിഎ 02  ഒഴിവ്. യോഗ്യത എസ്ടിഎ: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ ടെക്നോളജി / കമ്യൂണിക്കേഷൻ എൻജിനിയറിങിൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ഇതേ വിഷയത്തിൽ എംഎസ്സി. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ജെടിഎ യോഗ്യത ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ  ടെക്നോളജി / കമ്യൂണിക്കേഷൻ എൻജിനിയറിങിൽ എൻജിനിയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. പ്രായം എസ്ടിഎ 20‐33, ജെടിഎ 18‐33. നിയമാനുസൃത ഇളവ് ലഭിക്കും. www.cnbnc.in  വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഒന്ന്. വിശദവിവരം website ൽ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top