23 November Saturday

നിയമബിരുദധാരികൾക്ക് കരസേനയിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019

നിയമബിരുദധാരികൾക്ക് കരസേനയിൽ അവസരം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലാണ് അവസരം. ഏഴ് ഒഴിവ് വീതമാണുള്ളത്. യോഗ്യത 55 ശതമാനം മാർക്കോടെ നിയമബിരുദം. ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. പ്രായം 21‐27. ഉയരം പുരുഷന്മാർ 157.5 . ഉയരത്തിനനുസരിച്ച തൂക്കം വേണം. സ്ത്രീകൾക്ക് 152 സെ.മീ ഉയരം വേണം. തൂക്കം 42 കിലോ.  തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം. 49 ആഴ്ചയാണ് പരിശീലനം നൽകുക. www. joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 14.

 


പ്രധാന വാർത്തകൾ
 Top