25 June Tuesday

എന്‍ഐടിയില്‍ എംബിഎക്ക് അപേക്ഷിക്കാം

വെബ് ഡെസ്‌ക്‌Updated: Thursday Jan 21, 2016

കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എന്‍ഐടി)യില്‍ എംബിഎ കോഴ്സില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. എക്കണോമിക്സ്/മാത്തമാറ്റിക്സ് ഒരു വിഷയമായി റഗുലര്‍ ബിരുദവും 2015ലെ ഐഐഎം–ക്യാറ്റ് അല്ലെങ്കില്‍ എഐസിടിഇ–സിമാറ്റ് നിശ്ചിത സ്കോറുമുള്ളവര്‍ക്ക് അപേക്ഷിക്കാം. www.nitc.ac.in  വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി മാര്‍ച്ച് അഞ്ചുവരെ അപേക്ഷിക്കാം.

തിരുച്ചിറപ്പിള്ളി എന്‍ഐടിയില്‍ എംബിഎ കോഴ്സിനും അപേക്ഷ ക്ഷണിച്ചു.

ബിരുദത്തിന് പത്തില്‍ 6.5 സിജിപിഎ സ്കോര്‍ വേണം. ഐഐഎം–ക്യാറ്റ് സ്കോറും വേണം.
ഫെബ്രുവരി 11വരെ അപേക്ഷിക്കാം. www.nitt.edu, http://mbaadmission.nitt.edu  വെബ്സൈറ്റിലൂടെ കോഴിക്കോട് എന്‍ഐടി ഉള്‍പ്പടെ രാജ്യത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളില്‍ എംസിഎ പ്രവേശനത്തിന് ദേശീയ തലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷക്ക് എല്ലാവര്‍ഷവും മാര്‍ച്ച് അവസാനവാരം വിജ്ഞാപനം വരും.

മെയിലാണ് എല്ലാവര്‍ഷവും പ്രവേശനപരീക്ഷ.
കോഴിക്കോട്, അഗര്‍ത്തല, അലഹബാദ്, ഭോപാല്‍, ദുര്‍ഗാപുര്‍, ജംഷെഡ്പുര്‍, കുരുക്ഷേത്ര, റയ്പുര്‍, സുറത്കാല്‍, തിരുച്ചിറപ്പിള്ളി, വാറങ്കല്‍ എന്‍ഐടികളിലാണ് എംസിഎ കോഴ്സുള്ളത്.

പ്രധാന വാർത്തകൾ
 Top