27 March Monday

എക്സൈസ് വകുപ്പില്‍ എല്ലാ ജില്ലയിലും വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍

വെബ് ഡെസ്‌ക്‌Updated: Monday Nov 20, 2017

എക്സൈസ് വകുപ്പില്‍ എല്ലാ ജില്ലയിലും  വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ തസ്തികയിലടക്കം 27 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ PSC യോഗം തീരുമാനിച്ചു.
സംസ്ഥാനതലത്തില്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്നിക്) ഹെഡ് ഓഫ് സെക്ഷന്‍, എന്‍സിഎ- ഈഴവ (കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ്), തുറമുഖ വകുപ്പില്‍ പോര്‍ട്ട് ഓഫീസര്‍ എന്‍സിഎ-എല്‍സി/എഐ, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍ വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ പഞ്ചകര്‍മ എന്‍സിഎ- എല്‍സി/എഐ, കേരള ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജ്യോഗ്രഫി  (ജൂനിയര്‍) എന്‍സിഎ-ഹിന്ദു നാടാര്‍, ഒഎക്സ്, മാത്തമാറ്റിക്സ് (ജൂനിയര്‍) എന്‍സിഎ-എസ്സി, സോഷ്യോളജി (ജൂനിയര്‍) എന്‍സിഎ-ഹിന്ദു നാടാര്‍, ആരോഗ്യവകുപ്പില്‍ ഡെന്റല്‍ ഹൈജീനിസ്റ്റ് എന്‍സിഎ-ഒബിസി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ടെക്നിക്കല്‍ അസിസ്റ്റന്റ് എന്‍സിഎ-മുസ്ളിം, കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷനില്‍ ടെക്നിക്കല്‍ സൂപ്രണ്ട് (ഡെയ്റി) എന്‍സിഎ-എസ്സി, മുസ്ളിം, ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് (ബ്രോയിലര്‍ ഓപ്പറേറ്റര്‍) എന്‍സിഎ-ഒബിസി.
ജില്ലാതലത്തില്‍ ആരോഗ്യവകുപ്പില്‍ തൃശൂര്‍ ജില്ലയില്‍ സ്റ്റാഫ് നേഴ്സ് ഗ്രേഡ് രണ്ട് എന്‍സിഎ-ഹിന്ദു നാടാര്‍, മുസ്ളിം, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് രണ്ട് (ഇടുക്കി) എന്‍സിഎ-മുസ്ളിം, എല്‍സി/എഐ, ജൂനിയര്‍ പബ്ളിക് ഹെല്‍ത്ത് നേഴ്സ് ഗ്രേഡ് രണ്ട് (തൃശൂര്‍) എന്‍സിഎ-ഹിന്ദു നാടാര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്  (ആലപ്പുഴ) എന്‍സിഎ-എസ്ഐയുസി നാടാര്‍, വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം എച്ച്എസ്എ ഉറുദു (മലപ്പുറം എന്‍സിഎ-എസ്സി, എല്‍സി/എഐ, കോഴിക്കോട് എന്‍സിഎ-എല്‍സി/എഐ) പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക്  എല്‍പിഎസ് (തിരുവനന്തപുരം എന്‍സിഎ-എസ്സി, പത്തനംതിട്ട എന്‍സിഎ-എസ്സി, വയനാട് എന്‍സിഎ-എസ്സി) പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് എല്‍പിഎസ് (കോഴിക്കോട് എന്‍സിഎ-വിശ്വകര്‍മ, എസ്ഐയുസി നാടാര്‍, ഒബിസി) വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് എച്ച്ഡിവി ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (കോട്ടയം എന്‍സിഎ-എസ്സി), എന്‍സിസി സൈനികക്ഷേമ വകുപ്പില്‍ ഡ്രൈവര്‍ ഗ്രേഡ് രണ്ട് എച്ച്ഡിവി (വിമുക്തഭടന്മാര്‍ക്കുമാത്രം) എറണാകുളം എന്‍സിഎ-എസ്സി, കൊല്ലം എന്‍സിഎ-മുസ്ളിം, കോട്ടയം എന്‍സിഎ-മുസ്ളിം), കൃഷിവകുപ്പില്‍ ട്രാക്ടര്‍ ഡ്രൈവര്‍ കോഴിക്കോട് എന്‍സിഎ-എസ്സി, ടൂറിസം വകുപ്പില്‍ ഷോഫര്‍ ഗ്രേഡ് രണ്ട് തിരുവനന്തപുരം എന്‍സിഎ-മുസ്ളിം, ആരോഗ്യവകുപ്പ്/മുനിസിപ്പല്‍ കോമണ്‍ സര്‍വീസില്‍ ജൂനിയര്‍ പബ്ളിക് നേഴ്സ് ഗ്രേഡ് രണ്ട് കോഴിക്കോട് എന്‍സിഎ-മുസ്ളിം, എസ്ഐയുസി നാടാര്‍ തുടങ്ങിയ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top