റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസ് അറ്റന്‍ ഡന്റ് തസ്തികയില്‍ അപേക്ഷക്ഷണിച്ചു. രാജ്യത്താകെ വിവിധ കേന്ദ്രങ്ങളില്‍ 526 ഒഴിവുണ്ട്. തിരുവനന്തപരുത്ത് 47(RESERVE BANK OF INDIA BAKERY JUNCTION THIRUVANANTHAPURAM - 695 033), ചെന്നൈ-109 (RESERVE BANK OF INDIA FORT CLACIS, 16, RAJAJISALAI, CHENNAI - 600 001), ബംഗളൂരു- 58 ( RESERVE BANK OF INDIA 10/3/08, NRUPATUNGA ROAD, BENGALURU - 560 001 എന്നിങ്ങനെയാണ് ഒഴിവ്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അവസാന തിയതി ഡിസംബര്‍ ഏഴ്. യോഗ്യത: പത്താം ക്ളാസ്സ്, താമസിക്കുന്ന റീജണില്‍ അപേക്ഷിക്കണം. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ അപേക്ഷിക്കരുത്. അപേക്ഷിക്കുന്നിടത്തെ പ്രാദേശിക ഭാഷ അറിയണം. പ്രായം: 18-25. നിയമാനുസൃത വയസ്സിളവ് ലഭിക്കും. ഓണ്‍ലൈന്‍ പരീക്ഷയുടെയും ലാംഗ്വേജ് പ്രൊഫിഷന്‍സി ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ പത്തു കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ ടെസ്റ്റ് നടക്കുക. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കോട്ടയം, കൊച്ചി, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നിവയാണ് കേന്ദ്രങ്ങള്‍. ലാംഗ്വേജ് ടെസ്റ്റ് കേരളത്തില്‍ തിരുവനന്തപുരത്താണ്. വിശദവിവരങ്ങള്‍ക്ക് www.rbi.org.in ല്‍.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..