28 November Monday

പ്ലസ്ടുതല പ്രാഥമിക 
പരീക്ഷയെഴുതാൻ 
കഴിയാത്തവർക്ക്‌ അവസരം

വെബ് ഡെസ്‌ക്‌Updated: Saturday Aug 20, 2022

2022 ആഗസ്ത് 6, 27 തീയതികളിലെ പ്ലസ്ടുതല പ്രാഥമിക പരീക്ഷയെഴുതാൻ കഴിയാത്തവർക്ക്  സെപ്തംബർ 17 ന് നടക്കുന്ന മൂന്നാംഘട്ട പരീക്ഷയെഴുതാൻ അവസരം നൽകും. അംഗീകൃത സർവകലാശാലകൾ/സ്ഥാപനങ്ങൾ നടത്തുന്ന പരീക്ഷയുള്ളവർ രണ്ട്‌ പരീക്ഷകളുടെയും അഡ്മിഷൻ ടിക്കറ്റ് (പരീക്ഷാ തീയതി തെളിയിക്കുന്നത്) ഹാജരാക്കണം. അപകടംപറ്റി ചികിത്സയിലുള്ളവർ, അസുഖബാധിതർ എന്നിവർ ആശുപത്രിയിൽ ചികിത്സ നടത്തിയതിന്റെ  സർട്ടിഫിക്കറ്റും മെഡിക്കൽ സർട്ടിഫിക്കറ്റും (നിശ്ചിത മാതൃകയിലുള്ളത്) ഹാജരാക്കണം.  പ്രസവസംബന്ധ അസുഖങ്ങളുള്ളവർ ചികിത്സാ സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് (നിശ്ചിതമാതൃകയിലുള്ളത്) എന്നിവ രണ്ടും ചേർത്ത് അപേക്ഷിക്കണം. പരീക്ഷാദിവസം സ്വന്തം വിവാഹം നടക്കുന്ന ഉദ്യോഗാർഥികൾ തെളിവുസഹിതം അപേക്ഷിക്കണം. അപേക്ഷകർ മതിയായ രേഖകൾ സഹിതം അവരവരുടെ പരീക്ഷാകേന്ദ്രം ഉൾപ്പെടുന്ന പിഎസ്‌സി ജില്ലാ ഓഫീസിൽ നേരിട്ടോ, ചുമതലപ്പെടുത്തുന്ന വ്യക്തിവഴി നേരിട്ടാണ്‌ അപേക്ഷിക്കേണ്ടത്‌.  തിരുവനന്തപുരം ജില്ലയിലെ അപേക്ഷകർ ആസ്ഥാന ഓഫീസിലെ ഇഎഫ്‌ വിഭാഗത്തിൽ അപേക്ഷിക്കണം. തപാൽ/ഇ മെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കില്ല. 2022 ആഗസ്ത് 31 വരെ ലഭിക്കുന്ന അപേക്ഷ മാത്രമേ സ്വീകരിക്കൂ. വിശദവിവരവും  മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ മാതൃകയും പിഎസ്‌സി വെബ്സൈറ്റിൽ അല്ലെങ്കിൽ പിഎസ്‌സി ബുള്ളറ്റിൻ 2022 ആഗസ്ത് 15 ലക്കം.  

അപേക്ഷിക്കാൻ 
വീണ്ടും അവസരം

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വിവിധ വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ (കാറ്റഗറി നമ്പർ 112/2021 മുതൽ 121/2021 വരെയും ഗസറ്റ് തീയതി 2021 ഏപ്രിൽ 30 , 343/2021, 344/2021  ഗസറ്റ് തീയതി 2021 സെപ്‌തംബർ 15) തസ്തികകൾക്ക് ഭിന്നശേഷി വിഭാഗത്തിൽപ്പെട്ടവർക്ക് 3 ശതമാനം സംവരണം ഏർപ്പെടുത്താനും വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ മലയാളം (തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പർ 660/2021 ഗസറ്റ് തീയതി 2021 ഡിസംബർ 30) തസ്തികക്ക്‌ ബൈൻഡർ തസ്തിക തസ്തികമാറ്റം വഴി യോഗ്യതയിൽ ഉൾപ്പെടുത്തിക്കൊണ്ടുള്ള കൂട്ടിച്ചേർക്കൽ വിജ്ഞാപനവും കെഎസ്ഇബി യിൽ സബ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികയിൽ (കാറ്റഗറി നമ്പർ 553/2021  ഗസറ്റ്തീയതി  2021 നവംബർ 30) പ്രായപരിധി 18–-36 എന്നത് 18–-37 എന്ന തിരുത്തൽ വിജ്ഞാപനവും 2022 ആഗസ്‌ത്‌10 ന്റെ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി. കൂട്ടിച്ചേർക്കൽ/തിരുത്തൽ വിജ്ഞാപനപ്രകാരം യോഗ്യരായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാനുളള അവസരം 2022 ആഗസ്ത് 11മുതൽ  25വരെ നൽകി.  കെഎസ്ഇബിയിലെ സബ് എൻജിനിയർ (കാറ്റഗറി നമ്പർ 553/2021) തസ്തികയുടെ വിജ്ഞാപന പ്രകാരം 1984 ജനുവരി രണ്ടിനും 1985 ജനുവരി ഒന്നിനും (രണ്ട്‌ തീയതികൾ ഉൾപ്പടെ) ജനിച്ച അർഹരായവർക്കും വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ മലയാളം (തസ്തികമാറ്റം മുഖേന) തസ്തികക്ക്‌ വിജ്ഞാപന പ്രകാരം യോഗ്യരായിരുന്ന ബൈൻഡർ തസ്തികയിൽ ഉൾപ്പെട്ടവർക്കും മാത്രമാണ് പ്രസ്തുത തസ്തികകളുടെ അനുബന്ധ വിജ്ഞാപനപ്രകാരം അപേക്ഷിക്കാൻ അർഹതയുള്ളത്.  മറ്റുവ്യവസ്ഥകൾക്ക് മാറ്റമില്ല. 

പിഎസ്‌സി ഓണ്‍ലൈന്‍ 
പരീക്ഷാകേന്ദ്രം

പിഎസ്‌സിയുടെ  ഏഴാമത്‌  ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം കാസർകോട്‌ തുടങ്ങി.  ഒരേസമയം 231 പേർക്ക്‌  പരീക്ഷയെഴുതാം.  കോവിഡ് ബാധിതര്‍ക്ക്‌  പ്രത്യേക സൗകര്യമുണ്ട്‌. കാസര്‍കോട്‌  ജില്ലാ പിഎസ്‌സി ഓഫീസിന്റെ പുലിക്കുന്നിലെ കെട്ടിടത്തിന്റെ നാലാം നിലയിലാണ് ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രം. ലിഫ്റ്റ് സൗകര്യമുണ്ട്‌.  പ്രായോഗിക പരീക്ഷ  ഡ്രൈവിങ് ടെസ്റ്റ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലില്‍ കാറ്റഗറി നമ്പര്‍ 275/2020ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് ആഗസ്ത് 23, 24 തീയതികളില്‍ രാവിലെ ആറിന്‌ തിരുവനന്തപുരം, പേരൂര്‍ക്കട, എസ്എപി പരേഡ് ഗ്രൗണ്ടില്‍  ഡ്രൈവിങ് ടെസ്റ്റ് എല്‍എംവി (ഒ ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.  ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 27/2021 ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) ട്രെയിനി (പട്ടികജാതി/പട്ടികവര്‍ഗം)  ആഗസ്ത് 24ന്‌ രാവിലെ ആറിന്‌  തിരുവനന്തപുരം, പേരൂര്‍ക്കട, എസ്എപി പരേഡ് ഗ്രൗണ്ടില്‍ ഡ്രൈവിങ് ടെസ്റ്റ് (ഠ ടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും.

ഒഎംആര്‍ പരീക്ഷ

ടൗണ്‍ ആന്‍ഡ് കണ്‍ട്രി പ്ലാനിങ്ങ് വകുപ്പില്‍ കാറ്റഗറി നമ്പര്‍ 649/2021 ട്രേസര്‍ ആഗസ്ത് 24 ന് രാവിലെ 7.15 മുതല്‍ 9.15വരെ ഒഎംആര്‍ പരീക്ഷ നടത്തും. കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ് ലിമിറ്റഡില്‍ ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2/സൂപ്പര്‍വൈസര്‍ (കാറ്റഗറി നമ്പര്‍ 654/2021) തസ്തികയിലേക്ക്   25 ന് രാവിലെ 7.15മുതല്‍ 9.15 വരെ ഒഎംആര്‍ പരീക്ഷ നടത്തും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top