22 September Friday

ബാങ്ക് ഓഫീസര്‍, കരസേന, എസ്എസ്സി

വെബ് ഡെസ്‌ക്‌Updated: Friday May 20, 2016

സ്റ്റേറ്റ്  ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ)യില്‍ പ്രൊബേഷണറി ഓഫീസര്‍മാരുടെ തസ്തികയില്‍ 2200 ഒഴിവിലേക്ക് www.statebankofindia.com. www.sbi.co.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 24 വരെ അപേക്ഷിക്കാം.
ബിരുദം/തത്തുല്യ യോഗ്യത പാസാകണം. അവസാനവര്‍ഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഇങ്ങിനെയുള്ളവര്‍ 2016 ആഗസ്ത് 31നകം ബിരുദപരീക്ഷ പാസായതിന്റെ രേഖകള്‍ ഹാജരാക്കണം.
2016 ഏപ്രില്‍ ഒന്നിന് 21–30 വയസ്സ്. 1986 ഏപ്രില്‍ രണ്ടിനും 1995 ഏപ്രില്‍ ഒന്നിനും ഇടയില്‍ (രണ്ടുതീയതിയും ഉള്‍പ്പെടെ) ജനിച്ചവരാകണം. എസ്സി/എസ്ടിക്ക് അഞ്ചും ഒബിസിക്ക് മൂന്നും വികലാംഗര്‍ക്ക്  10ഉം വര്‍ഷം ഉയര്‍ന്നപ്രായത്തില്‍ ഇളവ്. വിമുക്തഭടന്മാര്‍ക്ക് ചട്ടപ്രകാരമുള്ള ഇളവു നല്‍കും.
അപേക്ഷാഫീസ് 600 രൂപ. എസ്സി/എസ്ടിക്കും വികലാംഗര്‍ക്കും 100 രൂപ.

സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നടത്തുന്ന സ്റ്റെനോഗ്രാഫേഴ്സ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.ജൂലൈ 31നാണ് പരീക്ഷ.www.ssc.nic.in, www.ssckkr.kar.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍മൂന്നുവരെ അപേക്ഷിക്കാം. വിജഞാപനം www.ssckkr.kar.nic.in വെബ്സൈറ്റുകളില്‍.

ഐഎസ്ആര്‍ഒയില്‍ സയന്റിസ്റ്റ്/എന്‍ജിനിയര്‍ തസ്തികകളിലായി 375 ഒഴവിലേക്ക്www.isro.gov.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി 25 വരെ അപേക്ഷിക്കാം.

അലഹബാദ് ബാങ്കില്‍ സ്പെഷ്യലിസ്റ്റ് ഓഫീസര്‍മാരുടെ 60 ഒഴിവിലേക്ക്www.allahabadbank.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  30 വരെ അപേക്ഷിക്കാം.

കരസേനയുടെ 124–ാമത് ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സില്‍ (ടിജിസി 124) വിവിധ ട്രേഡുകളില്‍ എന്‍ജിനിയറിങ് ബിരുദമുള്ള
പുരുഷന്മാര്‍ക്ക് അവസരം. www.joinindianarmy.nic.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി  ജൂണ്‍ എട്ടുവരെ അപേക്ഷിക്കാം.  

കരസേനയില്‍ ടെക്നിക്കല്‍ (10+2)|എന്‍ട്രി സ്കീമില്‍ പ്ളസ്ടുകാര്‍ക്ക് അവസരം. 90 ഒഴിവ്.www.joinindianarmy.nic.in ല്‍ ഓണ്‍ലൈനായി മെയ് 24 മുതല്‍ ജൂണ്‍ 30 നകം അപേക്ഷിക്കണം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top