26 March Tuesday

കെഎഎസ് കരട് സ്പെഷ്യൽ റൂൾ ഭേദഗതി അംഗീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റ വിശേഷാൽ ചട്ടം (സ്പെഷ്യൽ റൂൾ) സംബന്ധിച്ച് സർക്കാർ ലഭ്യമാക്കിയ കരട് ഭേദഗതി വിജ്ഞാപനം ആവശ്യമായ ഭേദഗതികളോടെ PSC അംഗീകരിച്ചു. ഇതനുസരിച്ച് ചോദ്യങ്ങളുടെ ഘടനയും രീതിയും പിഎസ്സി തീരുമാനിക്കും. പാഠ്യപദ്ധതി സർക്കാരുമായി ചർച്ചചെയ്താണ് തീരുമാനിക്കുക. ജീവനക്കാരെ “റഗുലർ എംപ്ലോയി’ എന്ന് പരാമർശിക്കുന്നത് ഭേദഗതി ചെയ്യാനും PSC  നിർദേശിച്ചു. ഇതനുസരിച്ച് സ്പെഷ്യൽ റൂളിന് സർക്കാർ അന്തിമരൂപം നൽകിയശേഷം കെഎഎസിലേക്ക് അപേക്ഷക്ഷണിച്ച് PSC വിജ്ഞാപനമിറക്കും.

 


പ്രധാന വാർത്തകൾ
 Top