01 April Saturday

കൊങ്കൺ റെയിൽവേയിൽ വിവിധ തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

കൊങ്കൺ റെയിൽവേ കോർപറേഷൻ ജമ്മുആൻഡ് കശ്മീരിലെ പ്രോജക്ടിൽ വിവിധ തസ്തികകളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. എട്ട് തസ്തികകളിൽ 37 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ രണ്ട് വർഷത്തേക്കാണ് നിയമനം. വാക് ഇൻ ഇന്റർവ്യു വഴിയാണ് നിയമനം. സീനിയർ ടെക്നിക്കൽ അസി./ ഇലക്ട്രിക്കൽ 04 ഒഴിവ്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെ  ബിഇ/ബിടെക്. പ്രായം 30ൽ കവിയരുത്. ഇന്റർവ്യു നവംബർ 19ന് രാവിലെ 9.30 മുതൽ. ജൂനിയർ ടെക്നിക്കൽ അസി./ഇലക്ട്രിക്കൽ 07 ഒഴിവ്. യോഗ്യത ബിഇ/ബിടെക്. പ്രായം 25 ൽ കവിയരുത്. ഇന്റർവ്യു നവംബർ 21. സീനിയർ ടെക്നിക്കൽ അസി./സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ 01 ഒഴിവ്. യോഗ്യത ഇലക്ട്രോണിക്സ് /കമ്യൂണിക്കേഷൻ അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിഇ/ ബിടെക്. പ്രായം 30ൽ കവിയരുത്. ഇന്റർവ്യു ഡിസംബർ  10. ജൂനിയർ ടെക്നിക്കൽ അസി./ സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ ഒഴിവ് 02. യോഗ്യത ഇലക്ട്രോണിക്സ് /കമ്യൂണിക്കേഷൻ അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിഇ/ ബിടെക്. പ്രായം 25ൽ കവിയരുത്. ഇന്റർവ്യു ഡിസംബർ 12. സീനിയർ ടെക്നിക്കൽ അസി.(സിവിൽ) 14 ഒഴിവ്. യോഗ്യത സിവിൽ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ബിരുദം. പ്രായം 30ൽ കവിയരുത്. ഇന്റർവ്യു നവംബർ 26. ജൂനിയർ ടെക്നിക്കൽ അസി. (സിവിൽ) 02 ഒഴിവ്. യോഗ്യത സിവിൽ എൻജിനിയറിങിൽ 60 ശതമാനം മാർക്കോടെ ബിരുദം. പ്രായം 25ൽ കവിയരുത്. ഇന്റർവ്യു നവംബർ 28. സീനിയർ അസി. ടെക്നീഷ്യൻ (സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ) 03 ഒഴിവ്. യോഗ്യത ഇലക്ട്രോണിക്സ് /കമ്യൂണിക്കേഷൻ/മൈക്രോപ്രോസസർ/ഇൻഡസ്ട്രിയൽ ഇലക്ട്രോണിക്സ്/ ടി വി എൻജിനിയറിങ്/  ഫൈബർ ഒപ്റ്റിക് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റഷൻ/കമ്യൂണിക്കേഷൻ/സൗണ്ട് ആൻഡ് ടി വി എൻജിനിയറിങ്/ ഇൻഡസ്ട്രിയൽ കൺട്രോൾ/അല്ലെങ്കിൽ തത്തുല്യ വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിഇ/ ബിടെക്.  പ്രായം 25ൽ കവിയരുത്.  ഇന്റർവ്യു ഡിസംബർ 03. അസി. ടെക്നീഷ്യൻ (സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ) 04 ഒഴിവ്. യോഗ്യത എസ്എസ്എൽസിയും  ബന്ധപ്പെട്ട വിയത്തിൽ രണ്ട് വർഷഐടിഐയും. പ്രായം 25ൽ കവിയരുത്. ഇന്റർവ്യു ഡിസംബർ 05. ഇന്റർവ്യു സ്ഥലം: USBRL Project Head Office, Konkan Railway Corporation Ltd., Satyam Complex, Marble Market Extension Trikuta Nagar, Jammu. Jammu & Kashmir. വിശദവിവരം www.konkanrailway.com 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top