27 January Monday

മെഗാ തൊഴിൽമേള കോട്ടയത്ത്

വെബ് ഡെസ്‌ക്‌Updated: Monday Nov 19, 2018

കോട്ടയം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്ററും ഐസിഎംഎസ് ഇന്റർനാഷണൽ കോളേജും ചേർന്ന്  നവംബർ 24 ന്  മെഗാ തൊഴിൽമേള നടത്തും. ഐസിഎംഎസ് കോളേജ് മണർകാട് ക്യാമ്പസിൽ നടക്കുന്ന മേളയിൽ വിവിധ മേഖലകളിൽനിന്നുള്ള രാജ്യത്തെ അമ്പതിലധികം പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കെടുക്കുന്നു. പത്താം ക്ലാസ്സ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് പങ്കെടുക്കാം. പ്രായം: 18 ‐ 40. തൊഴിൽമേളയിൽ പങ്കെടുക്കാനും എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനങ്ങൾ ലഭ്യമാക്കാനുമായി നവംബർ 21,22,23 തിയതികളിൽ കോട്ടയം എംപ്ലോയബിലിറ്റി സെന്ററിലെത്തുക. ഫോൺ: 9745734942 , 8593801999 , 7356248999 , 04812563451.

 


പ്രധാന വാർത്തകൾ
 Top