സതേൺ റെയിൽവേ പോഡന്നൂർ സിഗ്‌നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വർക്‌ഷോപ്പിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 2652 ഒഴിവുണ്ട്. ഫിറ്റർ, ടർണർ, മെഷീനിസ്റ്റ്, മെക്കാനിക് ഡീസൽ, കാർപന്റർ, വെൽഡർ(ഗ്യാസ് ആൻഡ് ഇലക്ട്രിക്), അഡ്വാൻസ് വെൽഡർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക്‌സ് മെക്കാനിക്, പെയിന്റർ, പ്ലംബർ, റഫ്രിജറേഷൻ ആൻഡ് എസി, മെക്കാനിക്, ഇലക്ട്രോണിക്‌സ്/ഇൻഫർമേഷൻ ടെക്‌നോളജി, ഡ്രാഫ്റ്റ്‌സ്മാൻ(സിവിൽ), വയർമാൻ, ഇൻസ്ട്രുമെന്റ് മെക്കാനിക്, എംടിഎൽ (റേഡിയോളജി), എംടിഎൽ (പത്തോളജി) വിഭാഗങ്ങളിലാണ് അവസരം. പ്രായം 15 24. വിവിധ വിഭാഗങ്ങളിൽ എട്ടാം ക്ലാസ്സ്, പത്താം ക്ലാസ്സ്, ഐടിഐക്കാർക്ക് അപേക്ഷിക്കാം.
നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് പാസ്‌പോർട് സൈസ് ഫോട്ടോ ഒട്ടിച്ച് ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി The Work shop Personnel Officer, Signal and Telecommunication Workshop, Southern Railway,Podanur, Coimbatore- 641023 എന്ന വിലാസത്തിൽ ഏപ്രിൽ 11നകം ലഭിക്കണം.
അപേക്ഷാഫോറത്തിന്റെ മാതൃക ഓഫീസിൽ നിന്നും www.sr.indianrailways.gov.inwww.sr.indianrailways.gov.in ൽ നിന്നും ലഭിക്കും. അപേക്ഷ തപാലായി ലഭിക്കേണ്ട അവസാന തിയതി ഏപ്രിൽ 11 വൈകിട്ട് അഞ്ചേകാൽ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..