16 January Saturday

മദ്രാസ് ഐഐടിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Mar 19, 2018

മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ പ്രൊഫസർ, അസോസിയറ്റ് പ്രൊഫസർ, അസിസ്റ്റന്റ്് പ്രൊഫസർ തസ്തികകളിൽ ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഏപ്രിൽ 13. എയ്‌റോസ്‌പേസ് എൻജിനിയറിങ്, ബയോടെക്‌നോളജി, സിവിൽ എൻജിനിയറിങ്, ഇലക്ട്രിക്കൽ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്, മാത്തമാറ്റിക്‌സ്, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എൻജിനിയറിങ്, ഫിസിക്‌സ്, അപ്ലൈഡ് മെക്കാനിക്‌സ്, കെമിക്കൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, എൻജിനിയറിങ് ഡിസൈൻ, മാനേജ്‌മെന്റ് സ്റ്റഡീസ്, മെക്കാനിക്കൽ, ഓഷ്യൻ എൻജിനിയറിങ് എന്നീ പഠനവകുപ്പുകളിലാണ് ഒഴിവ്.
 യോഗ്യത ഒന്നാം ക്ലാസോടെ പിഎച്ച്ഡി. അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ ഇൻഡസ്ട്രിയൽ/ ഗവേഷണ/ അധ്യാപനത്തിൽ മൂന്ന് വർഷത്തെ പരിചയം വേണം. അസോസിയറ്റ് ്രെപാഫസർ തസ്തികയിൽ ഇൻഡസ്ട്രിയൽ/ ഗവേഷണ/ അധ്യാപനത്തിൽ ആറു വർഷത്തെ പരിചയം വേണം.  ഇതിൽ മൂന്ന് വർഷം അസിസ്റ്റന്റ് പ്രൊഫസർ/ സീനിയർ സയന്റിഫിക് ഓഫീസർ/ സീനിയർ ഡിസൈൻ എൻജിനിയർ തസ്തികയിൽ ജോലിചെയ്യണം. പ്രൊഫസർ തസ്തികയിൽ ഇൻഡസ്ട്രിയൽ/ ഗവേഷണ/ അധ്യാപനത്തിൽ പത്തുവർഷത്തെ പരിചയം വേണം. ഐഐടി, ഐഐഎസ്‌സി ബംഗളൂരു, ഐഐഎംഎസ്, എൻഐടിഐ മുംബൈ, ഐഐഎസ്ഇആർഎസ് എന്നിവിടങ്ങളിൽ ചുരുങ്ങിയത് നാലുവർഷം അസോസിയറ്റ് പ്രൊഫസർ തസ്തികയിൽ ജോലിചെയ്യണം, പ്രായം 35ൽ താഴെ. വിശദവിവരത്തിനും അപേക്ഷിക്കാനും https://facapp.iitm.ac.in  ഓൺലൈൻ അപേക്ഷിച്ചതിന്റെ പ്രിന്റ്ഔട്ട് Dean (Administration) IIT Madras, Chennai 600 036   എന്ന വിലാസത്തിൽ  ലഭിക്കണം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top