തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസ് ഒഴികെ കേരളത്തിൽ എല്ലാ ജില്ലകളിലും വാടകക്കെട്ടിടത്തിലാണ് പിഎസ്‌സി ഓഫീസുകൾ പ്രവർത്തിക്കുന്നത്. ജില്ലാ/ മേഖലാ ഓഫീസുകൾക്ക് സ്വന്തമായി കെട്ടിടം നിർമിക്കാനും ഓൺലൈൻ പരീക്ഷാ കേന്ദ്രം സ്ഥാപിക്കാനും സംസ്ഥാന സർക്കാർ നടപടിയാരംഭിച്ചു.പാലക്കാട് ജില്ലാ ഓഫീസിന് മന്ത്രി എ കെ ബാലൻ തറക്കല്ലിട്ടു. ആലപ്പുഴ, മലപ്പുറം, കാസർകോട് ജില്ലകളിൽ സ്ഥലം അനുവദിച്ചു. കോട്ടയം ജില്ലയിൽ ഓഫീസ് കെട്ടിട നിർമാണവും ഇതര ജില്ലകളിൽ സ്ഥലം കണ്ടെത്താനുള്ള നടപടിയും പുരോഗമിക്കുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..