03 October Monday

ഇന്ത്യൻ ബാങ്കിൽ സ്പോർട്സ് ക്വോട്ട

വെബ് ഡെസ്‌ക്‌Updated: Monday Feb 19, 2018

ഇന്ത്യൻ ബാങ്കിൽ വിവിധ കായിക ഇനങ്ങളിൽ കഴിവ് തെളിയിച്ചവരെ ഓഫീസർ ജെഎംജി സ്കെയിൽ ഒന്ന്, ക്ലർക്ക് തസ്തികയിൽ നിയമിക്കുന്നു. പുരുഷന്മാർക്ക് അപേക്ഷിക്കാം. ബാസ്കറ്റ് ബോൾ‐ 06, ക്രിക്കറ്റ്‐ 07, വോളിബോൾ‐ 05, ഹോക്കി‐ 03 എന്നിങ്ങനെയാണ് ഒഴിവ്. ഇരുതസ്തികകളിലും യോഗ്യത പ്ലസ്ടു ജയം അല്ലെങ്കിൽ തത്തുല്യം. പ്രായം 18‐26. ഓഫീസർ ജെഎംജി കായികയോഗ്യത: ബന്ധപ്പെട്ട ഇനത്തിൽ രാജ്യത്തെ പ്രതിനിധീകരിക്കണം. ക്രിക്കറ്റിൽ രഞ്ജി ട്രോഫിയിലോ ദുലീപ് ട്രോഫിയിലോ കളിച്ചവർക്കും അപേക്ഷിക്കാം. ക്ലർക് തസ്തികയിൽ കായികയോഗ്യത: ബന്ധപ്പെട്ട ഇനത്തിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച്(ജൂനിയർ/ സീനിയർ) ദേശീയതലത്തിൽ പങ്കെടുക്കണം. അല്ലെങ്കിൽ കമ്പൈൻഡ് യൂനിവേഴ്സിറ്റി ടീമിൽ അംഗമാകണം. അല്ലെങ്കിൽ ഇന്റർസർവകലാശാല മത്സരത്തിൽ സർവകലാശാലയെ പ്രതിനിധീകരിച്ച് ആദ്യ മൂന്ന് സ്ഥാനത്തിൽ ഉൾപ്പെട്ട ടീമിൽ അംഗമാകണം. അല്ലെങ്കിൽ അന്തർജില്ലാ മത്സരത്തിൽ ആദ്യമൂന്ന് സ്ഥാനത്തെത്തിയ ജില്ലാ ടീമിന്റെ ഭാഗമാകണം. വിശദവിവരവും അപേക്ഷാഫോറവും www.indianbank.in www.indianbank.in എന്ന website ൽ ലഭിക്കും. അപേക്ഷിക്കേണ്ട വിലാസം:  Assistant General Manger(HRM), HRM Department, Corporate office, Indian Bank, 254-260, Avvai Shanmugham salai, Chennai, Tamilnadu-600014 അപേക്ഷലഭിക്കേണ്ട അവസാന തിയതി മാർച്ച് മൂന്ന്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top