03 February Friday

സെൻട്രൽ റെയിൽവേയിൽ 
സ്‌പോർട്‌സ്‌ ക്വാട്ട

വെബ് ഡെസ്‌ക്‌Updated: Saturday Dec 18, 2021

സെൻട്രൽ റെയിൽവേയിൽ സ്‌പോർട്‌സ്‌ ക്വാട്ടയിൽ 21 ഒഴിവുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബർ 27 വൈകിട്ട്‌ അഞ്ച്‌. സ്‌ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ബാസ്‌കറ്റ്‌ബോൾ, ബോക്‌സിങ്‌, ഹോക്കി, വാട്ടർപോളോ, അത്‌ലറ്റിക്‌സ്‌, ബാഡ്‌മിന്റൺ, ക്രിക്കറ്റ്‌, കബഡി, വോളിബോൾ, വെയിറ്റ്‌ ലിഫ്‌റ്റിങ്‌, റെസ്‌ലിങ്‌ വിഭാഗങ്ങളിലാണ്‌ അവസരം. ലെവൽ 5/4 ബിരുദവും ലെവൽ 3/2  യോഗ്യത പ്ലസ്‌ടു/ മെട്രിക്കുലേഷനും ഐടിഐയും അല്ലെങ്കിൽ അപ്രന്റിസ്‌ കോഴ്‌സ്‌. സ്‌പോർട്‌സിൽ നിഷ്‌കർഷിക്കുന്ന യോഗ്യതയുണ്ടാകണം. ക്ലർക്ക്‌ കം ടൈപ്പിസ്‌റ്റ്‌  തസ്‌തികയിൽ നിയമനം ലഭിക്കുന്നവർ രണ്ട്‌ വർഷത്തിനുള്ളിൽ ടൈപ്പിങിൽ ഇംഗ്ലീഷ്‌ 30 wpm അല്ലെങ്കിൽ ഹിന്ദി 25 wpm വേഗത നേടണം.   പ്രായം 18–-25. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം കണക്കാക്കുന്നത്‌.  https://www.rrccr.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഡിസംബർ 27 വൈകിട്ട്‌ അഞ്ച്‌.  വിശദവിവരം വെബ്‌സൈറ്റിൽ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top