വ്യോമസേനയുടെ ബംഗളൂരുവിലെ എച്ച്ക്യു ട്രെയിനിങ് കമാന്‍ഡന്റ് സ്റ്റേഷന്‍/യൂണിറ്റുകളില്‍ ഗ്രൂപ്പ് സി സിവിലിയന്‍ തസ്തികകളില്‍ ഒഴിവുണ്ട്. ആകെ 122 ഒഴിവാണുള്ളത്. ലോവര്‍ ഡിവിഷന്‍ ക്ളര്‍ക്ക്, കുക്ക്, മള്‍ട്ടി ടാസ്കിങ് സ്റ്റാഫ്, മെസ് സ്റ്റാഫ്, ഹൌസ് കീപ്പിങ് സ്റ്റാഫ്, ആയ, കാര്‍പന്റര്‍, കാഡറ്റ് ഓര്‍ഡര്‍ലി, സിവിലിയന്‍ മെക്കാനിക്കല്‍ ട്രാന്‍സ്പോര്‍ട് ഡ്രൈവര്‍, പെയിന്റര്‍ തുടങ്ങിയ തസ്തികകളിലാണ് ഒഴിവ്. ക്ളര്‍ക്കിന് യോഗ്യത പ്ളസ്ടുവും ടൈപ്പിങ് സ്പീഡ് ഇംഗ്ളീഷില്‍ 30wpm ഹിന്ദിയില്‍ 25 wpm , കംപ്യൂട്ടര്‍ ടൈപ്പിങ്ങില്‍ ഇംഗ്ളീഷില്‍ 35 wpm ഹിന്ദിയില്‍ 30 wpm . പെയിന്റര്‍, കാര്‍പന്റര്‍ തസ്തികയില്‍ ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ, മറ്റുതസ്തികകളില്‍ മെട്രിക്കുലേഷന്‍. പ്രായം: 18-25. നിശ്ചിത മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് രണ്ട് പാസ്പോര്‍ട് സൈസ് ഫോട്ടോയും (ഒന്ന് അപേക്ഷാഫോറത്തില്‍ പതിക്കണം) സ്വയം സാക്ഷ്യപ്പെടുത്തിയ അനുബന്ധരേഖകളും അപേക്ഷകന്റെ മേല്‍വിലാസമെഴുതിയ കവറും (24x11) സഹിതം അയക്കണം. അപേക്ഷ അയക്കുന്നത് സംബന്ധിച്ച വിശദവിവരവും അപേക്ഷയുടെ മാതൃകയും എംപ്ളോയ്മെന്റ് ന്യൂസ് 2017 ഡിസംബര്‍ 9-15 ലക്കം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര് രേഖപ്പെടുത്തണം. സാധാരണ തപാലിലാണ് അപേക്ഷ അയക്കേണ്ടത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..