23 September Thursday

മുംബൈ പോര്‍ട് ട്രസ്റ്റില്‍

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

മുംബൈ പോര്‍ട് ട്രസ്റ്റില്‍ ക്ളാസ് ത്രി വിഭാഗത്തില്‍ ടൈപ്പിസ്റ്റ്- കം- കംപ്യൂട്ടര്‍ ക്ളര്‍ക് തസ്തികയിലെ 20 (ജനറല്‍-08, ഒബിസി-05, എസ്സി-01, എസ്ടി-06) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ആദ്യതവണ ഒന്നാം ക്ളാസോടെ പ്ളസ്ടു ജയിക്കണം. ബിരുദക്കാര്‍ക്ക് അഞ്ച് ശതമാനം, ബിരുദാനന്തരബിരുദക്കാര്‍ക്ക് പത്ത്, കംപ്യൂട്ടര്‍ തൊഴില്‍ പരിജ്ഞാനമോ ആറുമാസത്തില്‍ കുറയാത്ത സര്‍ട്ടിഫിക്കറ്റ് കോഴ്സ് പാസായിട്ടുള്ളവര്‍ക്ക് അഞ്ച് ശതമാനം വെയിറ്റേജ് ലഭിക്കും. അപേക്ഷകര്‍ ലോക്കല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്തവരാകണം. പ്രായം: 18-25. www. mumbaiport.gov.in എന്ന website വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. അവസാന തിയതി ഡിസംബര്‍ 22. വിശദവിവരവും വെബ്സൈറ്റില്‍ ലഭിക്കും. മുംബൈ പോര്‍ട് ട്രസ്റ്റില്‍ മെഡിക്കല്‍ ഓഫീസര്‍ (ജനറല്‍മെഡിസിന്‍)- 03, ജനറല്‍ സര്‍ജറി-02, ഡെര്‍മിറ്റോളജി- 01 എന്നിങ്ങനെ ഒഴിവുണ്ട്. യോഗ്യത: എംബിബിഎസും ബന്ധപ്പെട്ട വിഷയത്തില്‍ സ്പെഷ്യലൈസേഷനും തൊഴില്‍പരിചയവും. വാക് ഇന്‍ ഇന്റര്‍വ്യു ഡിസംബര്‍ 28, 29 തിയതികളില്‍ മുംബൈ പോര്‍ട് ട്രസ്റ്റ് മെഡിക്കല്‍ ഡിപ്പാര്‍ട്മെന്റില്‍. വിശദവിവരം www. mumbaiport.gov.in


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top