21 October Wednesday

ആനുകാലികം ചോദ്യം, ഉത്തരം

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

1. ശനിയെക്കുറിച്ച് പഠിക്കാന്‍ 1997 ഒക്ടോബര്‍ 15ന് നാസ വിക്ഷേപിച്ച ഉപഗ്രഹം 20 വര്‍ഷത്തെ ദൌത്യം അവസാനിപ്പിച്ച്  ശനിയില്‍ ഇടിച്ചിറങ്ങി. ഉപഗ്രഹത്തിന്റെ പേര്?
2. ലോകത്തിലെ ഏറ്റവും മനോഹരമായ 24 സ്ഥലങ്ങളുടെ  നാഷണല്‍ ജ്യോഗ്രഫിക്
മാസിക തയ്യാറാക്കിയ പട്ടികയില്‍ വൈകിട്ട് ആറുമുതല്‍ ഒരു മണിക്കൂര്‍ ചെലവഴിക്കാന്‍ ഏറ്റവും അനുയോജ്യമായി തെരഞ്ഞെടുത്ത ആലപ്പുഴ വേമ്പനാട്ട് കായലിലെ ദ്വീപ ്?
3. 2018 ലെ ഓസ്കാര്‍ പുരസ്കാരങ്ങള്‍ക്കുള്ള ഇന്ത്യയുടെ ഒദ്യോഗിക എന്‍ട്രിയായി ഹിന്ദി ചിത്രം 'ന്യൂട്ടണ്‍' തെരഞ്ഞെടുക്കപ്പെട്ടു. ആരാണ് ന്യൂട്ടണ്‍ എന്ന സിനിമയുടെ സംവിധായകന്‍?
4. ഗ്രാമസഭയിലെ പൊതുജനപങ്കാളിത്തം വര്‍ധിപ്പിക്കാന്‍തദ്ദേശസ്വയംഭരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 'തദ്ദേശമിത്രം' ഒരുക്കി ജനമൈത്രി പൊലീസ് അവതരിപ്പിക്കുന്ന തെരുവുനാടകം ?
5. ബ്രഹ്മപുത്രയിലെ മാങ്കുലി, നദിയില്‍ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് എന്ന റെക്കോഡ് നേടിയതാണ്. ബ്രസീലിലെ ആമസോണ്‍ നദിയിലെ ഏത് ദ്വീപിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് മാങ്കുലി ഈ പദവി നേടിയത്?
6. ഉത്തര്‍പ്രദേശിലെ ദിനാജ്പൂരിലെ ഇസ്ളാംപൂര്‍ കോടതിയിലെ ദേശീയ ലോക്അദാലത്ത് ബഞ്ചിലെ ന്യായാധിപയാണ് ജോയിത മോണ്ഡല്‍ (ഖ്യീശമേ ങീിറമഹ). ഇവര്‍ വാര്‍ത്താപ്രാധാന്യംനേടാന്‍ കാരണം?
7. ആരാണ് ഇന്ത്യയുടെ പുതിയ സിഎജി (കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) ?
8. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പുവരുത്താന്‍ സംസ്ഥാന സര്‍ക്കാരും തൊഴില്‍ വകുപ്പും  സംയുക്തമായി ആരംഭിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി?
9. പതിനൊന്നാം വയസ്സില്‍ ടൈഫോയ്ഡ് ബാധിച്ച് മരിച്ച തന്റെ മകനായ വില്ലിയോടുള്ള എബ്രഹാം ലിങ്കന്റെ അടുപ്പം വിവരിക്കുന്ന 'ലിങ്കന്‍ ഇന്‍ ദ ബാര്‍ഡോ' എന്ന കൃതിക്കാണ് 2017ലെ മാന്‍ബുക്കര്‍ പ്രൈസ് ലഭിച്ചത്. ആരാണ് കൃതിയുടെ കര്‍ത്താവ്.
10. രാജ്യാന്തരതലത്തില്‍ ഭീകരവാദത്തെ നേരിടുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയും ബംഗ്ളാദേശും മേഘാലയയില്‍ ആരംഭിച്ച സംയുക്ത മിലിട്ടറി അഭ്യാസം ഏത് പേരില്‍ അറിയപ്പെടുന്നു?
11. 2024ലെ ഒളിമ്പിക്സിന് വേദിയാകുന്ന യൂറോപ്യന്‍ നഗരമേത്.
12. ഏത് പ്രമുഖ ഐടി കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, മാനേജിങ് ഡയറക്ടര്‍ പദവികളില്‍നിന്നാണ് വിശാല്‍ സിക്ക ഈയിടെ രാജിവച്ചത്?
13. ഇന്ത്യയുടെ ഉപരാഷ്ട്രപതിയാകുന്ന എത്രാമത്തെ വ്യക്തിയാണ് വെങ്കയ്യനായിഡു?
14. ബുന്ദേല്‍ഖണ്ഡില്‍ സ്ത്രീകള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ശക്കതിരെ പോരാടാന്‍ സമ്പത്പാല്‍ ദേവിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പിങ്ക് സാരിയുടുത്ത സ്ത്രീകളുടെ പ്രതിരോധ കൂട്ടായ്മ?
15. സിംഗപ്പൂര്‍ ആക്ടിങ് പ്രസിഡന്റായ ഇന്ത്യന്‍ വംശജന്‍ ആര്?
16. പത്തനംതിട്ട ജില്ലയിലെ ജലവൈദ്യുത പദ്ധതിയായ പെരുന്തേനരുവി ഏത് നദിയിലാണ്?
17. ഫോബ്സ് മാസിക പുറത്തിറക്കിയ 2017ലെ ഏറവും സ്വാധീനമുള്ള വനിതകളുടെ പട്ടികയില്‍ ഇടം നേടിയ ഇന്ത്യന്‍ വനിതകളില്‍ ഒന്നാമതാര്?
18. രാജ്യത്തെ കായികമേഖലയിലെ ഏറ്റവും ഉയര്‍ന്ന ബഹുമതിയായ രാജീവ് ഗാന്ധിഖേല്‍ രത്ന അവാര്‍ഡ് അവസാനമായി ലഭിച്ചത് സര്‍ദാര്‍സിങിനും ദേവേന്ദ്രജജാരിയക്കുമാണ്. സര്‍ദാര്‍സിങ് ഹോക്കി താരമാണെങ്കില്‍ ദേവേന്ദ്രജജാരിയ ഏത് മേഖലയില്‍ പ്രശസ്തനാണ്.
19. ഇന്ത്യാ സമുദ്രത്തില്‍ ചുഴലിക്കാറ്റുകള്‍ക്ക് ഈ സമുദ്രമേഖലയിലെ രാജ്യങ്ങളാണ് പേരിടുന്നത്. 'ഓഖി' പേരിട്ടത് ബംഗ്ളാദേശാണ്. അടുത്ത ചുഴലിക്കാറ്റിന് പേരിടുന്നത് ഇന്ത്യയാണ്. എന്താണ് പേര്?
20.  കേരളത്തിലെ പ്രൈമറി സ്കൂളുകളിലെ മലയാള ഭാഷാ പഠനനിലവാരം ഉയര്‍ത്താന്‍ സര്‍വശിക്ഷാ അഭിയാന്‍ ആവിഷ്കരിച്ച പദ്ധതി?

ഉത്തരങ്ങള്‍
1. കാസിനി (ഇമശിൈശ)
2. കാക്കത്തുരുത്ത്
3. അമിത് മസുര്‍ക്കര്‍
4. ഒരുഗ്രാമം പറഞ്ഞ കഥ
5. മരാജൊ
6. ഇന്ത്യയിലെ ആദ്യത്തെ
  ട്രാന്‍സ്ജെന്‍ഡര്‍ ന്യായാധിപ
7. രാജീവ് മെഹ്റിഷി
8. ആവാസ്
9. ജോര്‍ജ് സാന്‍ഡേഴ്സ്
10. സംപ്രിതി 2017
11. പാരീസ്
12. ഇന്‍ഫോസിസ്
13. 13-ാമത്തെ വ്യക്തി
14. ഗുലാബി ഗ്യാങ്
15. ജോസഫ് യുവരാജ്പിള്ള
16. പമ്പ
17. ചന്ദകൊച്ചാര്‍
18. ജാവലിന്‍ത്രോ
19. സാഗര്‍
20. മലയാളത്തിളക്കം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top