13 December Friday

കേരള ഹൈക്കോടതിയില്‍ ഷോഫര്‍: 12 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

കേരള ഹൈക്കോടതിയില്‍ ഷോഫര്‍-ഗ്രേഡ് II തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. 12 ഒഴിവുണ്ട്. യോഗ്യത: എസ്എസ്എല്‍സി, ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സ്.  പ്രായം: അപേക്ഷകര്‍ 1981 ജനുവരി രണ്ടിനും 1999 ജനുവരി ഒന്നിനും ഇടയില്‍ ജനിച്ചവരാകണം (രണ്ട് തിയതികളും ഉള്‍പ്പെടെ). നിയമാനുസൃത വയസ്സിളവ് ലഭിക്കും.
എഴുത്ത് പരീക്ഷ, പ്രായോഗിക പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. നൂറുമാര്‍ക്കിന്റെ ഒബ്ജക്ടീവ് ചോദ്യങ്ങളാണ് എഴുത്ത് പരീക്ഷക്ക്. ഫീസ് 400 രൂപ.  എസ്സി/എസ്ടിക്ക് ഫീസില്ല.  ഫീസടയ്ക്കേണ്ട അവസാന തിയതി ജനുവരി 16.www.hckrecruitment.nic.inwww.hckrecruitment.nic.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. രണ്ടുഘട്ടങ്ങളായാണ് അപേക്ഷിക്കേണ്ടത.് ഒന്നാംഘട്ടം 2018 ജനുവരി എട്ടിനും രണ്ടാം ഘട്ടം ജനുവരി 23നും പൂര്‍ത്തിയാക്കണം. ഫോണ്‍: 0484 2562235.

പ്രധാന വാർത്തകൾ
 Top