26 September Saturday

കുസാറ്റില്‍ ടെക്നിക്കല്‍ തസ്തിക

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്ങില്‍ വിവിധ ടെക്നിക്കല്‍ തസ്തികകളില്‍ വിവിധ ഡിവിഷനുകളിലെ  ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാനത്തിലാണ്  നിയമനം. ടെക്നീഷ്യന്‍ ഗ്രേഡ് ഒന്ന്- മെഷിനിസ്റ്റ്, ഫിറ്റര്‍, പ്ളംബര്‍, ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് മെഷിനിസ്റ്റ്, ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്, ടെക്നീഷ്യന്‍ ഗ്രേഡ് ഒന്ന് സര്‍വേയിങ്, ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍), ടെക്നീഷ്യന്‍ ഗ്രേഡ് രണ്ട് ഡ്രാഫ്റ്റ്സ്മാന്‍ (സിവില്‍) മൂന്നുവര്‍ഷപരിചയവും ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന് കംപ്യൂട്ടര്‍/ സിവില്‍ എന്‍ജിനിയറിങ്, കെമിക്കല്‍ എന്‍ജിനിയറിങ്, ടെക്നീഷ്യന്‍ ഗ്രേഡ് ഒന്ന് ഇലക്ട്രോണിക്സ്/ഇലക്ട്രിക്കല്‍, ടെക്നീഷ്യന്‍ ഗ്രേഡ് ഒന്ന് ഇലക്ട്രിക്കല്‍, ടെക്നീഷ്യന്‍ ഗ്രേഡ് ഒന്ന് ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ് (പവര്‍ ഇലക്ട്രോണിക്സ്), ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് ഒന്ന്പവര്‍ ഇലക്ട്രോണിക്സ് ആന്‍ഡ് അഡ്വാന്‍സ്ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ലാബ്, മെഷര്‍മെന്റ് ലാബ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി തസ്തികകളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തില്‍ ഐടിഐ/ഐടിസി/ ത്രിവത്സര ഡിപ്ളോമ/ബിഎസ്സി. ഓണ്‍ലൈനായാണ്   അപേക്ഷിക്കേണ്ടത്. അവസാനതിയതി ഡിസംബര്‍ 27, വിശദവിവരം  www.cusat.ac.in www.cusat.ac.inല്‍.
അപേക്ഷയുടെ ഓണ്‍ലൈന്‍ പ്രിന്റ് അനുബന്ധരേഖകള്‍ സഹിതം Registrar, Administrative Office, Cochin University of Science and Technology, Kochi-22 എന്നവിലാസത്തില്‍ 2018 ജനുവരി അഞ്ചിനകം  ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിനുമുകളില്‍ തസ്തികയുടെ പേര്, ഡിവിഷന്‍ എന്നിവ രേഖപ്പെടുത്തണം.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

----
പ്രധാന വാർത്തകൾ
-----
-----
 Top