18 September Saturday

മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്റിസ്ഷിപ്പ്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

മുംബൈ നേവല്‍ ഡോക്യാര്‍ഡില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. 180 ഒഴിവുണ്ട്. ട്രേഡ് ഒഴിവ്: ഫിറ്റര്‍- 15, മെഷിനിസ്റ്റ്- 10, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍- 15, വെല്‍ഡര്‍- (ഗ്യാസ് ആന്‍ഡ് ഇലക്ട്രിക്കല്‍)- 15, പ്ളംബര്‍- 10, മേസണ്‍- 10, മെക്കാനിക് മെഷീന്‍ടൂള്‍ മെയിന്റനന്‍സ്- 05, മെക്കാനിക് റഫ്രിജറേറ്റര്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ്- 05, മെക്കാനിക് ഡീസല്‍- 15, ടെയ്ലര്‍(ജനറല്‍)- 05, പെയിന്റര്‍(ജനറല്‍)- 10, പവര്‍ ഇലക്ട്രീഷ്യന്‍- 20. ഈ ട്രേഡുകളില്‍ ഒരുവര്‍ഷമാണ് പരിശീലനം.
ഷിപ്പ്റൈറ്റ് (സ്റ്റീല്‍)- 10, പൈപ്പ് ഫിറ്റര്‍- 10, റിഗ്ഗര്‍- 05, ഷിപ്റൈറ്റ്(വുഡ്)- 15, ക്രെയിന്‍ ഓപറേറ്റര്‍- 05. ഈ ട്രേഡുകളില്‍ രണ്ടുവര്‍ഷമാണ് പരിശീലനം. ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. പ്രായം 1997 ഏപ്രില്‍ഒന്നിനും 2004 മാര്‍ച്ച് 31നും ഇടയില്‍ ജനിച്ചവരാകണം. എഴുത്ത്പരീക്ഷ, ഇന്റര്‍വ്യു/ സ്കില്‍ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. 2018 ജനുവരിയിലാണ് പരീക്ഷ. മുംബൈയായിരിക്കും കേന്ദ്രം. ഇംഗ്ളീഷ്/ ഹിന്ദിയില്‍ പരീക്ഷയെഴുതാം. ഉയരം 150 സെ.മീ.  തൂക്കം 45 കിലോയില്‍ കുറയരുത്. നെഞ്ച് അഞ്ച് സെ.മീ വികസിപ്പിക്കാന്‍ കഴിയണം. ഏപ്രില്‍ 2018 നാണ് പരിശീലനം തുടങ്ങുക.www.bhartiseva.com എന്ന website  വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. www.indiannavy.nic.in ലും വിവരം ലഭിക്കും. അപേക്ഷകന്‍ ഫോട്ടോ, തിരിച്ചറിയല്‍ രേഖ, ആധാര്‍കാര്‍ഡ്, അനുബന്ധരേഖകള്‍ എന്നിവ അപ്ലോഡ്ചെയ്യണം. അപേക്ഷിക്കേണ്ട അവസാന തിയതി സംബന്ധിച്ച് വിശദവിവരം എംപ്ളോയ്മെന്റ് ന്യൂസ് 2017 ഡിസംബര്‍ 9-15 ലക്കം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top