14 May Friday

പുനര്‍നിയമനം 85 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Dec 18, 2017

റെയില്‍വേയില്‍നിന്ന് വിരമിച്ചവര്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ പുനര്‍നിയമനം നല്‍കും. സതേണ്‍റെയില്‍വേയില്‍ എറണാകുളത്ത് 25 (ട്രാക്ക് മെയിന്റനര്‍- III - 03, ട്രാക്ക് മെയിന്റനര്‍-IV 22) സെന്‍ട്രല്‍ റെയില്‍വേയില്‍ മുംബൈയില്‍ ലോക്കോറണ്ണിങ് ഡിപ്പാര്‍ട്മെന്റില്‍ സിസി/എല്‍പിസി/ടിഎല്‍സി ഡിസി കാഡറില്‍ 60 ഒഴിവുമാണുള്ളത്. ഉയര്‍ന്ന പ്രായ പരിധി 62.
സതേണ്‍ റെയില്‍വേയില്‍ രണ്ടുതസ്തികകളിലും അപേക്ഷിക്കുന്നവര്‍ ഇതേ കാറ്റഗറിയില്‍നിന്ന് വിരമിച്ചവരാകണം. വിശദവിവരം www.sr.indianrailway.gov.in നിശ്ചിതമാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് തപാലായോ നേരിട്ടോ Senior Personnel Officer, Office Of  the Chief Administrative Officer, Construction/Southern Railway, 1st floor, GCDA Complex, Eastern Entry, Ernakulam Jn. Railwaystation, Ernakulam-682016 എന്ന വിലാസത്തില്‍ 2018 ജനുവരി പത്തിനുള്ളില്‍ ലഭിക്കണം.
സെന്‍ട്രല്‍ റെയില്‍വേയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവര്‍ മുംബൈ ഡിവിഷന്‍/ വെസ്റ്റേണ്‍ റെയില്‍വേ എന്നിവിടങ്ങളില്‍നിന്ന് ലോക്കോ റണ്ണിങ് സ്റ്റാഫായി വിരമിച്ചവരാകണം. അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഡിസംബര്‍ 20.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top