റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) അസിസ്‌റ്റന്റിന്റെ 450 ഒഴിവുണ്ട്. കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലായി 16 ഒഴിവുണ്ട്. ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രായം: 20–-28. ഓൺലൈൻ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ടുഘട്ടമായാണ് പരീക്ഷ. ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്‌റ്റും ഉണ്ടാവും. പ്രിലിമിനറി പരീക്ഷ നൂറ് മാർക്കിന്റേത്. ഒരു മണിക്കൂർ സമയം. ഇംഗ്ലീഷ് ഭാഷ, ന്യൂമറിക്കൽ, എബിലിറ്റി, റീസണിങ് എബിലിറ്റി എന്നീ വിഭാഗങ്ങളിൽനിന്നാണ് ചോദ്യങ്ങൾ. ഒക്‌ടോബർ 21 നാണ് പരീക്ഷ. മെയിൻ പരീക്ഷയ്‌ക്ക് 200 മാർക്കിന്റെ ചോദ്യം. സമയം. രണ്ടേ കാൽ മണിക്കൂർ. റീസണിങ്, ഇംഗ്ലീഷ് ഭാഷ, ന്യൂമറിക്കൽ എബിലിറ്റി, ജനറൽ അവേർനസ്, കംപ്യൂട്ടർ പരിജ്ഞാനം എന്നീ വിഭാഗങ്ങൾ ഉണ്ടാവും. പരീക്ഷ ഡിസംബർ രണ്ടിന്. പ്രിലിമിനറി പരീക്ഷയ്‌ക്ക് കേരളത്തിൽ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, കൊച്ചി, കോട്ടയം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ കേന്ദ്രമുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്‌ടോബർ നാല്. വിശദവിവരങ്ങൾക്ക് www.rbi.org.in കാണുക.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..