1. ഹൈഡ്രോപോണിക്സ് എന്ന കൃഷിസമ്പ്രദായത്തിന്റെ പ്രത്യേകതയെന്ത്?
2. കൂടുതല്‍ വാരിയെല്ലുകള്‍ ഉള്ള ജീവികള്‍ ഏത്?
3. മണ്ണിരയുടെ ശ്വസനാവയവം ഏത്?
4. വംശനാശം സംഭവിച്ച ഡോഡോ പക്ഷിയുടെ ജന്മദേശം ഏത്?
5. ബയോളജിയുടെ പിതാവ് എന്നറിയപ്പെടുന്ന മഹാന്‍ ആര്?
6. പാലിന്റെ വെള്ളനിറത്തിന് കാരണമായ വര്‍ണവസ്തു ഏത് ?
7. സര്‍വസാധാരണ രോഗമായ ജലദോഷത്തിന് കാരണമായ വൈറസ് ഏത്?
8. ലോകത്തിലെ ആദ്യത്തെ ടെസ്റ്റ്ട്യൂബ് ശിശുവിന്റെ പേരെന്ത്?
9. തെരുവുനായ്ക്കളുടെ ബാഹുല്യം കുറക്കാന്‍ ആവിഷ്കരിച്ച പദ്ധതിയേത്?
10. ലിറ്റില്‍ ബ്രെയിന്‍ എന്നറിയപ്പെടുന്ന തലച്ചോറിന്റെ ഭാഗം ഏത്?
11. ഇന്ദ്രിയാനുഭവങ്ങള്‍ സാധ്യമാക്കിത്തരുന്ന തലച്ചോറിന്റെ ഭാഗം ഏത് ?
12. ആരുടെ ജന്മദിനവുമായിട്ടാണ് ലോക രക്തദാന ദിനം ബന്ധപ്പെട്ടിരിക്കുന്നത്.
13. രക്തത്തെക്കുറിച്ചുള്ള പഠനം ഏത്പേരില്‍ അറിയപ്പെടുന്നു?
14. ക്രിസ്മസ് രോഗം അല്ലെങ്കില്‍ രാജകീയ രോഗം എന്നറിയപ്പെടുന്ന രോഗം ഏത്?
15. കോശത്തിലെ പവര്‍ഹൌസ് എന്നറിയപ്പെടുന്ന കോശാംശം ഏത്?
16. മനുഷ്യശരീരത്തിലെ പുനരുല്‍പത്തി-regeneration ശേഷിയുള്ള ഏക അവയവം ഏത്?
17. വിറ്റാമിന്‍ എയുടെ രാസനാമം എന്താണ്?
18. പാറ്റയുടെ ശ്വസനാവയവം ഏത് പേരില്‍ അറിയപ്പെടുന്നു?
19. മനുഷ്യന്റെ തലയോട്ടിയില്‍ എത്ര അസ്ഥികള്‍ കാണപ്പെടുന്നുണ്ട്.
20. എല്ലുകളെക്കുറിച്ചുള്ള പഠനം ഏത് പേരില്‍ അറിയപ്പെടുന്നു?
21. ശരീരത്തില്‍ രക്താണുക്കള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് എവിടെ വെച്ചാണ്?
22. രക്തത്തിന് ചുവപ്പ് നിറം കൊടുക്കുന്ന ഹീമോഗ്ളോബിനില്‍ കണ്ടുവരുന്ന മുഖ്യമൂലകം ഏത്?
23. രക്തകോശങ്ങളില്‍ ഏറ്റവും വലുത് ഏത്?
24. മനുഷ്യശരീരത്തിലെ രക്തബാങ്ക് എന്നറിയപ്പെടുന്നത് ........... ആകുന്നു.
25. മൂത്രത്തിന് ഇളംമഞ്ഞ നിറം നല്‍കുന്ന വര്‍ണവസ്തു ഏത്?
26. ശരീരത്തില്‍നിന്ന് ജലനഷ്ടം നിയന്ത്രിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍ ഏത്?
27. ആദ്യമായി കണ്ടുപിടിക്കപ്പെട്ട ആന്റിബയോട്ടിക് ഏത്?
28. ജനിച്ച് അധികം വൈകാതെ എടുക്കുന്ന പ്രതിരോധ കുത്തിവയ്പ്പ് ഏതാണ്?
29. ആഗസ്ത്-20 ലോക കൊതുകുനിവാരണ ദിനം ആരുടെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടതാണ്?
30. തണ്ടുകളില്‍ വേര് മുളപ്പിക്കാന്‍ ഉപയോഗിക്കുന്ന കൃത്രിമസസ്യഹോര്‍മോണ്‍ ഏത്?
ഉത്തരങ്ങള്‍
1. മണ്ണില്ലാത്ത കൃഷി.
2. പാമ്പുകള്‍
3. ത്വക്ക്.
4. മൌറീഷ്യസ്.
5. അരിസ്റ്റോട്ടില്‍
6. കെയ്സിന്‍
7. റൈനോവൈറസ് (Rhino)
8. ലൂയിബ്രൌണ്‍
9. എബിസി Animal Birth control
10. സെറിബെല്ലം
11. സെറിബ്രം
12. കാള്‍ലാന്റിസ്റ്റയ്നര്‍
13. ഹെമറ്റോളജി
14. ഹീമോഫീലിയ
15. മൈറ്റോകോണ്‍ഡ്രിയ
16. കരള്‍
17. റെറ്റിനോള്‍
18. ട്രക്കിയ Trachea
19. 22. കപാലം-8, മുഖാസ്ഥികള്‍-14
20. ഓസ്റ്റിയോളജി
21. അസ്ഥിമജ്ജയില്‍ Bone marrow
22. ഇരുമ്പ്
23. മോണോസൈറ്റ്
24. പ്ളീഹ
25. യൂറോക്രോം
26. വാസോപ്രസിന്‍
27. പെന്‍സിലിന്‍
28. ബിസിജി (TB)
29. സര്‍ റൊണാള്‍ഡ് റോസ്
30. NNA നാഫ്തിലിന്‍ അസറ്റിക് ആസിഡ്
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..