26 March Tuesday

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ യാന്ത്രിക്

വെബ് ഡെസ്‌ക്‌Updated: Monday Feb 18, 2019

ഇന്ത്യൻ കോസ്റ്റ്ഗാർഡിൽ യാന്ത്രിക് തസ്തികയിൽ അപേക്ഷക്ഷണിച്ചു. പുരുഷന്മാർക്കാണ് അവസരം. യോഗ്യത: മെട്രിക്കുലേഷൻ അഥവാ തത്തുല്യം,   60 ശതമാനം മാർക്കോടെ എൻജിനിയറിങ് ( ഇലക്ട്രിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ (റേഡിയോ/പവർ) എൻജിനിയറിങ്) ഡിപ്ലോമ. പ്രായം 18‐22. 1997 ആഗസ്ത് ഒന്നിനും 2001 ജൂലൈ 31നും ഇടയിൽ (ഇരുതിയതികളും ഉൾപ്പെടെ) ജനിച്ചവർക്ക് അപേക്ഷിക്കാം. ഉയരം 157 സെ.മീ. നെഞ്ചളവ് ആനുപാതികമായിരിക്കണം. അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. തൂക്കം പ്രായത്തിനും ഉയരത്തിനും ആനുപാതികമായിരിക്കണം  2019 ആഗസ്തിലാണ് പരിശീലനം തുടങ്ങുക.  ഒബ്ജക്ടീവ് മാതൃകയിലുള്ള എഴുത്ത്പരീക്ഷയുടെയും കായികപരിശോധന, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞൈടുപ്പ്. ബന്ധപ്പെട്ട എൻജിനിയറിങ് വിഭാഗത്തിൽനിന്നുമുള്ള ചോദ്യങ്ങളും പൊതുവിജ്ഞാനവും, റീസണിങ്, അഭിരുചി, ഇംഗ്ലീഷ് എന്നിവയിലനിന്നുമുള്ള ചോദ്യങ്ങളുമാണുണ്ടാകുക. രാജ്യത്ത് മുംബൈ, ചെന്നൈ, കൊൽക്കത്ത, നോയിഡ എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ. എഴുത്ത് പരീക്ഷയിൽ ജയിക്കുന്നവരെ കായികപരിശോധനക്കും മെഡിക്കൽ പരിശോധനക്കും വിധേയമാക്കും. www.joinindiancoastguard.gov.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 21 വൈകിട്ട് അഞ്ച്.

 


പ്രധാന വാർത്തകൾ
 Top