08 December Wednesday

കെഎംഎംഎല്ലിൽ 50 ഒഴിവ്

വെബ് ഡെസ്‌ക്‌Updated: Monday Dec 17, 2018

കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ ടൈറ്റാനിയം സ്പോഞ്ച്  പ്ലാന്റിൽ വിവിധ തസ്തികകളിൽ 50 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. പുരുഷന്മാർ മാത്രം അപേക്ഷിക്കണം. പ്രൊജക്ടിനായി കുടിയൊഴിപ്പിക്കപ്പെട്ടവർ, ഭൂമി വിട്ടുകൊടുക്കേണ്ടിവന്നവർ, കരാർ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്ന സമീപ പഞ്ചായത്തുകളിലുള്ളവർ, അപ്രന്റിസ് ആക്ട് പ്രകാരം അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയ എക്സ് അപ്രന്റിസുകാർ എന്നിവർക്കാണ് അവസരം. പ്രോസസ് എൻജിനിയർ 01, ഇൻസ്ട്രുമെന്റേഷൻ എൻജിനിയർ 03, സേഫ്റ്റി ഓഫീസർ 01, പ്രോസസ് ഓപറേറ്റർ 22, ജൂനിയർ അനലിസ്റ്റ് 04, ടെക്നീഷ്യൻ (വെൽഡർ) 03, ടെക്നീഷ്യൻ (ഇലക്ട്രീഷ്യൻ) 04, ടെക്നീഷ്യൻ(ഫിറ്റർ) 05, ടെക്നീഷ്യൻ കം മെഷീനിസ്റ്റ് 01, ടെക്നീഷ്യൻ (ഇൻസ്ട്രുമെന്റേഷൻ) 03, ടെക്നീഷ്യൻ(സ്പോഞ്ച് ഹാൻഡ്ലിങ്) 01, ഖലാസി 02 എന്നിങ്ങനെയാണ് ഒഴിവ്. ഉയർന്ന പ്രായം 36. 2018 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. അപേക്ഷ പാസ്പോർട്സൈസ് ഫോട്ടോ പതിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം The General Manager( P &A/EDP), The Kerala Minerals and Metals Limited, P B No 4, Sankaramangalam, Chavara P O, Kollam 691583. അപേക്ഷസ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 19.  ഓരോതസ്തികക്കും ആവശ്യമായ യോഗ്യത, അപേക്ഷിക്കേണ്ട വിധം സംബന്ധിച്ച വിശദവിവരം www.kmml.com എന്ന website ൽ ലഭിക്കും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top