17 November Sunday

വർക് ഷോപ്പ് അറ്റൻഡർ സാധ്യതാ പട്ടിക

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

കാറ്റഗറി നമ്പർ 390/2017 വ്യവസായ പരിശീലന വകുപ്പിൽ വർക് ഷോപ്പ് അറ്റൻഡർ (ഡ്രാഫ്റ്റ്സ്മാൻ സിവിൽ) (പട്ടികജാതി/പട്ടികവർഗക്കാർക്കുളള പ്രത്യേക നിയമനം) സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കാൻ പിഎസ്‌സി തീരുമാനിച്ചു. കാറ്റഗറി നമ്പർ 339/2018 ഗവൺമെന്റ് സെക്രട്ടറിയറ്റ്/കേരള പബ്ലിക് സർവീസ് കമ്മിഷനിൽ സെക്യൂരിറ്റി ഗാർഡ്(മൂന്നാം എൻസിഎ‐എസ്‌ടി, കാറ്റഗറി നമ്പർ 422/2017 മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ സൈക്യാട്രി(ഒന്നാം എൻസിഎ‐ഒബിസി), കാറ്റഗറി നമ്പർ 393/2018  പ്ലാന്റേഷൻ കോർപ്പറേഷൻ കേരള ലിമിറ്റഡിൽ മെഡിക്കൽ ഓഫീസർ (എൻസിഎ‐എസ്‌സി), കാറ്റഗറി നമ്പർ 364/2017 കേരള വാട്ടർ അതോറിറ്റിയിൽ സാനിട്ടറി കെമിസ്റ്റ്, കൊല്ലം ജില്ലയിൽ കാറ്റഗറി നമ്പർ 28/2018  പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ(ഹിന്ദി) (പട്ടികജാതി/പട്ടികവർഗക്കാർക്കായുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 138/2017 ജയിൽ വകുപ്പിൽ ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ (പട്ടികവർഗക്കാർക്കായുളള പ്രത്യേക നിയമനം), കാറ്റഗറി നമ്പർ 139/2017  ജയിൽ വകുപ്പിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ(പട്ടികവർഗക്കാർക്കായുളള പ്രത്യേക നിയമനം) ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പർ 255/2017 കിർത്താഡ്സിൽ മ്യൂസിയം അറ്റൻഡന്റ ്(മറ്റു വകുപ്പുകളിലെ നിശ്ചിത യോഗ്യതയുളള ക്ലാസ് ഫോർ ജീവനക്കാരിൽ ിന്നും തസ്തികമാറ്റം) 336/2018  ആരോഗ്യ വകുപ്പിൽ ഡെന്റൽ ഹൈജീനിസ്റ്റ് ഗ്രേഡ് 2(രണ്ടാം എൻസിഎ‐എൽസി/എഐ.), പാലക്കാട്, വയനാട്, മലപ്പുറം ജില്ലകളിൽ കാറ്റഗറി നമ്പർ 271/2017 വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ‐ഹിന്ദി യുപിഎസ് (തസ്തിക മാറ്റം) പാലക്കാട് ജില്ലയിൽ കാറ്റഗറി നമ്പർ 352/2018 വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ് (സംസ്കൃതം) (ഒന്നാം എൻസിഎ‐ മുസ്ലിം), കാറ്റഗറി നമ്പർ 259/2018  കേരള സംസ്ഥാന ഫെഡറേഷൻ ഓഫ് എസ്സി/എസ്ടി ഡവലപ്്മെന്റ് കോ ഓപറേറ്റീവ് ലിമിറ്റഡിൽ ലോവർ ഡിവിഷൻ ക്ലർക്ക് (തസ്തിക മാറ്റം) അഭിമുഖം നടത്തും.

അഭിമുഖം

കാറ്റഗറി നമ്പർ 338/2017  കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ( ജൂനിയർ) ഇക്കണോമിക്സ് തസ്തികയിലേക്ക്   ജൂലൈ 26 വരെ വിവിധ തിയതികളിൽ പിഎസ്‌സി ആസ്ഥാന ഓഫീസിലും എറണാകുളം, കോഴിക്കോട് മേഖലാ, ജില്ലാ ഓഫീസുകളിലും അഭിമുഖം നടത്തും.

ഒറ്റത്തവണ വെരിഫിക്കേഷൻ

കാറ്റഗറി നമ്പർ 70/2017 ഫയർ ആൻഡ് റസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർമാൻ ഡ്രൈവർ കം പമ്പ് ഓപ്പറേറ്റർ (ട്രെയിനി) തസ്തികയിലേക്ക് ജൂൺ 18, 19 തിയതികളിൽ പിഎസ്‌സി ആസ്ഥാനഓഫീസിലും തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 231/2016 വിദ്യാഭ്യാസ വകുപ്പിൽ പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി) തസ്തികയിലേക്ക് ജൂൺ 17, 18, 19 തിയ തികളിൽ തിരുവനന്തപുരം ജില്ലാ ഓഫീസിലും ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

തിരുവനന്തപുരം ജില്ലയിൽ കാറ്റഗറി നമ്പർ 227/2016 വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ അസിസ്റ്റന്റ ്(ഫിസിക്കൽ സയൻസ്) തസ്തികയിലേക്ക് ജൂൺ 20 മുതൽ 22 വരെ തിരുവനന്തപുരം പിഎസ്‌സി ജില്ലാ ഓഫീസിൽ ഒറ്റത്തവണ വെരിഫിക്കേഷൻ നടത്തും.

വകുപ്പുതല പരീക്ഷാവിജ്ഞാപനമായി

2019 ജൂലൈയിലെ വകുപ്പുതല പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷാർത്ഥികൾക്ക് ഡിപാർട്ട്മെന്റൽ ടെസ്റ്റ് പ്രൊഫൈലിലൂടെ 2019 ജൂലൈ 10 (ബുധനാഴ്ച) രാത്രി 12 വരെ അപേക്ഷിക്കാം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ ജില്ലാ പരീക്ഷാകേന്ദ്രങ്ങളിൽ ഓൺലൈൻ രീതിയിൽ പരീക്ഷ നടത്തും. ടൈം ടേബിൾ തുടർന്ന് പ്രസിദ്ധീകരിക്കും.

സൈക്ലിങ് ടെസ്റ്റ്

കാറ്റഗറി നമ്പർ 113/2017 വിവിധ കമ്പനി/ബോർഡ്/കോർപറേഷനുകളിലെ ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് തസ്തികയിലേക്ക് ഭിന്നശേഷിക്കാർ ഒഴികെയുളളവർക്ക് തിരുവനന്തപുരം ജില്ലയിൽ ജൂൺ 17 മുതൽ 22, 24 ന് പിഎസ്‌സി ആസ്ഥാന ഓഫീസിലും, കൊല്ലം ജില്ലയിൽ  17 മുതൽ 21വരെ കൊല്ലം ആശ്രാമം ഗ്രൗണ്ടിലും പത്തനംതിട്ട ജില്ലയിൽ18 ന് ജില്ലാ പി.എസ്.സി. ഓഫീസിലും, ആലപ്പുഴ ജില്ലയിൽ ജൂൺ 18, 19 ന് ജില്ലാ പിഎസ്സി ഓഫീസിലും കോട്ടയം ജില്ലയിൽ 18, 19 ന് ജില്ലാ പിഎസ്‌സി ഓഫീസിലും ഇടുക്കി ജില്ലയിൽ 18 ന് കട്ടപ്പന മുനിസിപ്പൽ സ്റ്റേഡിയത്തിലും എറണാകുളം ജില്ലയിൽ  17 മുതൽ 19 വരെ ജില്ലാ പിഎസ്സി ഓഫീസിലും തൃശൂർ ജില്ലയിൽ ജൂൺ 18, 19 ന് തൃശൂർ ടൗൺഹാൾ കോമ്പൗണ്ടിലും പാലക്കാട് ജില്ലയിൽ ജൂൺ 18 മൂതൽ 22 വരെ ജില്ലാ പിഎസ്സി ഓഫീസിലും മലപ്പുറം ജില്ലയിൽ ജൂൺ 17 മുതൽ 21 വരെ ജില്ലാ പിഎസ്‌സി ഓഫീസിലും കോഴിക്കോട് ജില്ലയിൽ ജൂൺ 19 മുതൽ 21 വരെ ജില്ലാ പിഎസ്‌സി ഓഫീസിലും വയനാട് ജില്ലയിൽ ജൂൺ 18, 19 ന് കൽപ്പറ്റ എസ്കെഎംജെ ഹയർ സെക്കൻഡറി സ്കൂളിലും കണ്ണൂർ ജില്ലയിൽ ജൂൺ 17 മുതൽ 19 വരെ കണ്ണൂർ ഗവ. ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻ സ്കൂൾ ഗ്രൗണ്ടിലും കാസർകോട് ജില്ലയിൽ ജൂൺ 22 ന് കാസർകോട് ഗവ. ഹയർസെക്കൻഡറി സ്കൂളിലും രാവിലെ 7.30 മുതൽ സൈക്ലിങ് ടെസ്റ്റ് നടത്തും. ടെസ്റ്റ് ജയിക്കുന്നവർക്ക്് അതത് ദിവസം സർട്ടിഫിക്കറ്റ് പരിശോധനയുണ്ടാകും. ഉദ്യോഗാർത്ഥികൾ സൈക്കിൾ കൊണ്ടുവരണം.

ഒഎംആർ പരീക്ഷ

കാറ്റഗറി നമ്പർ 133/2018 സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ ട്രേസർ തസ്തികയിലേക്ക്  ജൂൺ 21 ന് രാവിലെ 7.30 മുതൽ 9.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ഒഎംആർ പരീക്ഷ നടത്തും. കൺഫർമേഷൻ നൽകിയവർക്ക് പ്രൊഫൈലിലൂടെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പിഎസ്‌സി അംഗീകരിച്ചിട്ടുളള ഏതെങ്കിലും അസ്സൽ തിരിച്ചറിയൽ രേഖ, അഡ്മിഷൻ ടിക്കറ്റ് സഹിതം പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം. 

 


പ്രധാന വാർത്തകൾ
 Top