13 July Monday

ഇന്ത്യൻ ഓയിലിൽ അവസരം

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020

ഇന്ത്യൻ ഓയിൽ കോർപറേഷനിൽ അസി. ഓഫീസേഴ്‌സ്‌ ഇൻ ഫിനാൻസ്‌, ഗ്രാജ്വേറ്റ്‌ അപ്രന്റിസ്‌ എൻജിനിയർ തസ്‌തികകളിൽ അവസരം. അസി. ഓഫീസേഴ്‌സ്‌ ഇൻ ഫിനാൻസ്‌ യോഗ്യത ബിരുദം. സിഎ/സിഎംഎ   ഇന്റർമീഡിയറ്റ്‌ ജയിക്കണം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
ഉയർന്ന പ്രായം 30. എൻജിനിയർ യോഗ്യത കെമിക്കൽ, സിവിൽ, ഇലക്ട്രോണിക്‌സ്‌, മെക്കാനിക്കൽ എൻജിനിയറിങ്‌ ബിരുദം, ജനറൽ വിഭാഗത്തിന്‌ 65 ശതമാനവും എസ്‌സി/എസ്‌ടി വിഭാഗത്തിന്‌ 55 ശതമാനവും മാർക്ക്‌വേണം.
അപേക്ഷിക്കുന്നവരെ 2020 ഗേറ്റ്‌ സ്‌കോർ മുഖേന ഷോർട്‌ ലിസ്‌റ്റ്‌ ചെയ്യും. തുടർന്ന്‌ അഭിമുഖത്തിന്റെയും ഗ്രൂപ്പ്‌ ഡിസ്‌കഷന്റെയും അടിസ്ഥാനത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. www.iocl.com ‌വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി മെയ്‌ 24. 


പ്രധാന വാർത്തകൾ
 Top