14 December Saturday

എൽഡി ക്ലർക് വിജ്ഞാപനമായി

വെബ് ഡെസ്‌ക്‌Updated: Saturday Nov 16, 2019

വിവിധ വകുപ്പുകളിൽ എൽഡി ക്ലർക് ഉൾപ്പെടെ  61  തസ്തികകളിലേക്കുള്ള നിയമനത്തിനുള്ള വിജ്ഞാപനം പിഎസ്‌സി പ്രസിദ്ധീകരിച്ചു. ഡിസംബർ 18 വരെ അപേക്ഷിക്കാം. എൽഡി ക്ലർക് അപേക്ഷിക്കാനുള്ള യോഗ്യത എസ്എസ്എൽസി ജയമാണ്. പ്രായം 18‐36. 1983 ജനുവരി രണ്ടിനും 2001 ജനുവരി ഒന്നിനും ഇടയിൽ (രണ്ട് തിയതികളും ഉൾപ്പെടെ) ജനിച്ചവരാകണം അപേക്ഷകർ. നിയമാനുസൃത ഇളവ് ലഭിക്കും. എൽഡി ക്ലർക് തസ്തികയിൽ നിലവിലുള്ള റാങ്ക് പട്ടികയുടെ മൂന്ന് വർഷ കാലാവധി 2021 ഏപ്രിൽ ഒന്നിന് അവസാനിക്കും. അതുവരെ റിപ്പോർട് ചെയ്യുന്ന ഒഴിവുകളിലേക്ക് നിലവിലുള്ള റാങ്ക് ലിസ്റ്റിൽനിന്നായിരിക്കും നിയമനം. നിലവിലുള്ള പട്ടികയിൽനിന്നും 14 ജില്ലകളിലായി 3800 ഒഴിവുകളിലേക്കാണ് ഇതുവരെ എൽഡി ക്ലർക് നിയമനം നടത്തിയത്.
നിലവിലുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി അവസാനിച്ചാൽ തൊട്ടടുത്തദിവസം  പുതിയ റാങ്ക് പട്ടിക നിലവിൽവരുന്ന വിധമാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ഇതനുസരിച്ച് പരീക്ഷ ക്രമീകരിക്കും.

കഴിഞ്ഞ എൽഡി ക്ലർക്  വിജ്ഞാപനപ്രകാരം 17.94 ലക്ഷം അപേക്ഷകരാണുണ്ടായിരുന്നത്. ഇക്കുറി ഇതിലും കൂടാനാണ് സാധ്യത. അപേക്ഷിക്കുന്നത് സംബന്ധിച്ച് വിശദവിവരത്തിന്   https://www.keralapsc.gov.in

 


പ്രധാന വാർത്തകൾ
 Top