കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിലെ മാനേജീരിയൽ, വർക്മെൻ, ഷിഫ്റ്റ് സൂപ്പർവൈസർ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്ക് സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ (പ്രോജക്ട്സ്) 1, അസി. മാനേജർ (പിആൻഡ്എ) 1, ജൂനിയർ മാനേജർ (ഫിനാൻസ്) 1, വർക്കർ ഗ്രേഡ് ഒന്ന് (സ്റ്റോർ) 1, വർക്കർ ഗ്രേഡ് ഒന്ന് 13, വർക്കർ ഗ്രേഡ് രണ്ട് 9, എസി മെക്കാനിക് ഗ്രേഡ് രണ്ട് 2, ഇലക്ട്രീഷ്യൻ ഗ്രേഡ് രണ്ട് 1, മെക്കാനിക് ഗ്രേഡ് രണ്ട് 1, വർക്കർ ഗ്രേഡ് മൂന്ന് 16, ബിഫാം ഷിഫ്റ്റ് സൂപ്പർവൈസർ 6 (കരാർ നിയമനം) എന്നിങ്ങനെ 52 ഒഴിവുണ്ട്. www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി നവംബർ 30 വൈകിട്ട് അഞ്ച്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..