തിരുവനന്തപുരം > വാട്ടര്‍ അതോറിറ്റിയില്‍ ഡെപ്യൂട്ടി അക്കൌണ്ട്സ് മാനേജര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (എഞ്ചിനീയറിങ് കോളേജുകള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സാനിറ്ററി കെമിസ്ട്രി, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫാം സൂപ്രണ്ടന്റ്, പട്ടികജാതി വികസന വകുപ്പില്‍ പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ്-2, ഫിലിം ഡെവല്മെന്റ് കോര്‍പ്പറേഷനില്‍ കമ്പനി സെക്രട്ടറി കം ഫിനാന്‍സ് മാനേജര്‍, വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക് - കെമിക്കല്‍ പ്ളാന്റ്), സാമൂഹ്യനീതി വകുപ്പില്‍ നഴ്സറി ടീച്ചര്‍, ഡയറി ഡെവലപ്മെന്റ് വകുപ്പില്‍ ലാബ് ടെക്നീഷ്യന്‍, തുടങ്ങി 68 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിക്കാന്‍ പിഎസ് സി തീരുമാനിച്ചു.
അപേക്ഷ ക്ഷണിക്കുന്ന മറ്റ് തസ്തികകള്‍: മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസസില്‍ ലാബ്ടെക്നീഷ്യന്‍ ഗ്രേഡ്-2, കാത്ത് ലാബ് ടെക്നീഷ്യന്‍, മില്‍മയില്‍ ടെക്നിക്കല്‍ സൂപ്രണ്ടന്റ് (എഞ്ചിനീയറിങ്)-ജനറല്‍ കാറ്റഗറി ആന്റ് സൊസൈറ്റി കാറ്റഗറി, വാട്ടര്‍ അതോറിറ്റിയില്‍ എല്‍.ഡി.ക്ളര്‍ക്ക് (തസ്തികമാറ്റം), കെ.എസ്.ആര്‍.ടി.സി.യില്‍ ലീഗല്‍ അസിസ്റ്റന്റ് (തസ്തികമാറ്റം), ഗവണ്‍മെന്റ് സെക്രട്ടറിയേറ്റ്, കേരള പി.എസ്.സി. എന്നിവയില്‍ സെക്യൂരിറ്റി ഗാര്‍ഡ്, ഫിലിം ഗഡവലപ്മെന്റ് കോര്‍പ്പറേഷനില്‍ ഗാര്‍ഡ്, വിദ്യാഭ്യാസ വകുപ്പില്‍ ഡ്രോയിങ് ടീച്ചര്‍ (ജില്ലാതലം), ആയുര്‍വേദ കോളേജില്‍ ആയുര്‍വേദ തെറാപ്പിസ്റ്റ് (തിരുവനന്തപുരം), ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലാബ് അസിസ്റ്റന്റ് .
താഴെപ്പറയുന്ന തസ്തികകള്‍ക്ക് ഇന്റര്‍വ്യൂ നടത്തും
1. കെ.ടി.ഡി.സി.യില്‍ ബോട്ട് ലാസ്കര്‍ - എന്‍.സി.എ. - എല്‍.സി./എ.ഐ. (507/2016)
2. കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. നാലാം എന്‍.സി.എ.-ഒ.ബി.സി. (408/2016), എന്‍.സി.എ. - എസ്.ടി. (മലപ്പുറം) 407/2016,
3. വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് (അറബിക്) ഒന്നാം എന്‍.സി.എ-ഈഴവ (511/2016), 4. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ (ജൂനിയര്‍) സംസ്കൃതം നാലാം എന്‍.സി.എ. - എല്‍.സി. (171/2017), സോഷ്യോളജി (ഒന്നാം എന്‍.സി.എ. - ഒ.എക്സ്. (102/2016)
താഴെപ്പറയുന്ന തസ്തികയുടെ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
1. ഇടുക്കി ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ അസിസ്റ്റന്റ് - നാച്ചുറല്‍ സയന്‍സ് (തമിഴ് മീഡിയം) - 12/2014.
2. ഇന്‍ഡ്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിനില്‍ മെഡിക്കല്‍ ഓഫീസര്‍ (വിഷ) - 432/2016.
3. വ്യവസായ പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ഫാഷന്‍ ടെക്നോളജി) -535/2012, ഡിജിറ്റല്‍ ഫോട്ടോഗ്രഫി (533/2012)
താഴെപ്പറയുന്ന തസ്തികയുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കും
1. ആരോഗ്യ വകുപ്പില്‍ ഡെന്റല്‍ മെക്കാനിക്ക് ഗ്രേഡ്-2 (333/2016).
2. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി ടെക്നിക്കല്‍ അസിസ്റ്റന്റ് (ഫിസിയോ തെറാപ്പി) - 152/2014
3. നിയമസഭാ സെക്രട്ടറിയേറ്റില്‍ കാറ്റലോഗ് അസിസ്റ്റന്റ് - 332/2016
താഴെപ്പറയുന്ന തസ്തികയുടെ സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും
1. ഫാമിങ് കോര്‍പ്പറേഷനില്‍ മെക്കാനിക്ക് ഗ്രേഡ്-2 (452/2016)
2. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ലബോറട്ടറി അസിസ്റ്റന്റ് - (പട്ടികജാതി/പട്ടിക വര്‍ഗം & പട്ടിക വര്‍ഗം മാത്രം) - 363/2016
താഴെപ്പറയുന്ന തസ്തികകള്‍ക്ക് ഓണ്‍ലൈന്‍ പരീക്ഷ നടത്തും
1. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ സീനിയര്‍ ലക്ചറര്‍ ഇന്‍ ഓര്‍ത്തോപ്പീഡിക്സ് (196/2017)- എന്‍.സി.എ. - എസ്.സി., ഡെര്‍മറ്റോളജി ആന്റ് വെനീറോളജി (196/2017), പീഡിയാട്രിക്സ് - എന്‍.സി.എ. വിശ്വകര്‍മ - 198/2017, ടി.ബി. ആന്റ് റെസ്പിറേറ്ററി മെഡിസിന്‍ (എന്‍.സി.എ. - ഈഴവ) -290/2017, ഒബ്സ്ട്രക്ട്രിക്സ് ആന്റ് ഗൈനക്കോളജി - എന്‍.സി.എ. - എസ്.ഐ.യു.സി. നാടാര്‍ (289/2017)
2. പ്ളാനിങ് ബോര്‍ഡില്‍ ചീഫ് (ഡീസെന്‍ട്രലൈസ്ഡ് പ്ളാനിങ്) - 330/2016, ചീഫ് (പ്ളാന്‍ കോര്‍ഡിനേഷന്‍ ഡിവിഷന്‍) - 416/2016, ചീഫ് (അഗ്രികള്‍ച്ചര്‍)-189/2017, ചീഫ് (സോഷ്യല്‍ സര്‍വീസ്) - 190/2017
മറ്റു തീരുമാനങ്ങള്‍
1. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ (ജൂനിയര്‍) ജ്യോഗ്രഫി - രണ്ടാം എന്‍.സി.എ. (ധീവര)-170/2017-രണ്ട് എന്‍.സി.എ. വിജ്ഞാപനങ്ങള്‍ക്കുശേഷവും യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ ലഭിക്കാത്ത സാഹചര്യത്തില്‍ മാതൃറാങ്ക് പട്ടികയില്‍ ലഭ്യമായ അടുത്ത സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥിയെ ചട്ടപ്രകാരം നിയമന ശിപാര്‍ശ ചെയ്യും. 2. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കുന്ന വിമുക്തഭടന്‍ വിഭാഗത്തില്‍പ്പെട്ട അപേക്ഷകര്‍ക്ക് യു.പി.എസ്.സി. മാതൃകയില്‍ സര്‍ട്ടിഫിക്കറ്റ് നിഷ്കര്‍ഷിക്കുകയും ടി സര്‍ട്ടിഫിക്കറ്റിന്റെ മാതൃക വെബ്സൈറ്റില്‍ ലഭ്യമാക്കുകയും ചെയ്യും.
3. സര്‍ക്കാര്‍ ഉത്തരവ് 1/2013/സാമൂഹ്യനീതി വകുപ്പ് പ്രകാരം, കെ.എസ്.ആര്‍.ടി.സി.യില്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയ്ക്ക് ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി/സെബ്രല്‍ പാള്‍സി, ലോ വിഷന്‍ എന്നീ ഭിന്നശേഷി വിഭാഗക്കാരെയും പ്ളാന്റേഷന്‍ കോര്‍പ്പറേഷനില്‍ ഇലക്ട്രീഷ്യന്‍ തസ്തികയ്ക്ക് ലോക്കോമോട്ടോര്‍ ഡിസെബിലിറ്റി/സെബ്രല്‍ പാള്‍സി, ഹിയറിങ് ഇംപെയര്‍മെന്റ് എന്നീ ഭിന്നശേഷി വിഭാഗക്കാരെയും മൂന്ന് ശതമാനം സവരണത്തിന് പരിഗണിക്കും
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..